---
title: "കുറ്റ്യാടിയിൽ പിക്ക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച്  യാത്രക്കാരൻ പരിക്ക്;  പോലീസ് കേസെടുത്തു "
english_title: "Kuttiyadi, Passenger injured in collision between pickup van and scooter, police case "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370796/kuttiyadi-passenger-injured-in-collision-between-pickup-van-and-scooter-police-case"
published_at: "2026-07-06T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a16a2d1c83_accident.jpg"
keywords: ["Latest News", "Kuttiyadi", "police case", "Road Accident"]
---

# കുറ്റ്യാടിയിൽ പിക്ക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച്  യാത്രക്കാരൻ പരിക്ക്;  പോലീസ് കേസെടുത്തു 

> **Lead Summary:** **കുറ്റ്യാടി**:**[** കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ പിക്ക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. അടുക്കത്ത് പെരുകുന്തറ വീട്ടിൽ രവീന്ദ്രനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിലെ സ്പാർക്ക് തുണിഷോപ്പിന് സമീപമായിരുന്നു അപകടം.

## Article Content

**കുറ്റ്യാടി**:**[** കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ പിക്ക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. അടുക്കത്ത് പെരുകുന്തറ വീട്ടിൽ രവീന്ദ്രനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിലെ സ്പാർക്ക് തുണിഷോപ്പിന് സമീപമായിരുന്നു അപകടം.

പേരാമ്പ്ര ഭാഗത്തുനിന്നും തൊട്ടിൽപ്പാലം ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന രവീന്ദ്രനെ, എതിർദിശയിൽ നിന്നും വന്ന പിക്ക് അപ്പ് വാൻ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ രവീന്ദ്രന്റെ വലതുകാലിന്റെ എല്ല് പൊട്ടുകയും വലതുകൈയിലെ ഞരമ്പിന് മുറിവേൽക്കുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു.

പരിക്കേറ്റയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370796/kuttiyadi-passenger-injured-in-collision-between-pickup-van-and-scooter-police-case)