---
title: "വട്ടോളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്"
english_title: "Kuttiady, Vattoli Road Accident, Pedestrian injured, Police Case"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370907/kuttiady-vattoli-road-accident-pedestrian-injured-police-case"
published_at: "2026-07-07T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a46065385fd4_6a41e5c250526_accident.jpg"
keywords: ["Latest News", "Kuttiady", "Road Accident", "Vattoli"]
---

# വട്ടോളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

> **Lead Summary:** **വട്ടോളി**:**[**വട്ടോളിയിൽ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെ സ്കൂട്ടറിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. നെല്ലിയുള്ള പറമ്പത്ത് വീട്ടിൽ സസിൻ പി ക്കാണ് അപകടത്തിൽ പരിക്കേറ്റത്.

## Article Content

**വട്ടോളി**:**[**വട്ടോളിയിൽ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെ സ്കൂട്ടറിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. നെല്ലിയുള്ള പറമ്പത്ത് വീട്ടിൽ സസിൻ പി ക്കാണ് അപകടത്തിൽ പരിക്കേറ്റത്.

കഴിഞ്ഞ മാസം 30 ന് രാത്രി കുറ്റ്യാടി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. ബസ് ഇറങ്ങി റോഡ് മുറിച്ചുകടക്കുകയായിരുന്ന സസിനെ കുറ്റ്യാടി ഭാഗത്തുനിന്നും വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു എന്നണ് പരാതിയിൽ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സസിനെ ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370907/kuttiady-vattoli-road-accident-pedestrian-injured-police-case)