---
title: "മരുതോങ്കരയിൽ മിന്നൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം, വീടുകൾ തകർന്നു"
english_title: "Kuttiyadi, Kuttiyadi flash tornado, crop damage in Maruthonkara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370966/kuttiyadi-kuttiyadi-flash-tornado-crop-damage-in-maruthonkara"
published_at: "2026-07-07T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cbb87c307a_mazhya.jpg"
keywords: ["Latest News", "Kuttiyadi", "Maruthonkara", "Kuttiyadi Flash Tornado"]
---

# മരുതോങ്കരയിൽ മിന്നൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം, വീടുകൾ തകർന്നു

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടിയിൽ മരുതോങ്കര പഞ്ചായത്തിലെ കെ.സി മുക്ക്, അക്വഡേറ്റ് പ്രദേശങ്ങളിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പുലർച്ചെ നാലോടെയാണ് പ്രദേശത്ത് ശക്തമായ കാറ്റ് വീശിയടിച്ചത്. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഉഗ്രശബ്ദത്തോടെയെത്തിയ ചുഴലിക്കാറ്റ് പ്രദേശവാസികളിൽ വലിയ പരിഭ്രാന്തി പരത്തി. ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിലാണ് കാറ്റ് നാശം വിതച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടിയിൽ മരുതോങ്കര പഞ്ചായത്തിലെ കെ.സി മുക്ക്, അക്വഡേറ്റ് പ്രദേശങ്ങളിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പുലർച്ചെ നാലോടെയാണ് പ്രദേശത്ത് ശക്തമായ കാറ്റ് വീശിയടിച്ചത്. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഉഗ്രശബ്ദത്തോടെയെത്തിയ ചുഴലിക്കാറ്റ് പ്രദേശവാസികളിൽ വലിയ പരിഭ്രാന്തി പരത്തി. ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിലാണ് കാറ്റ് നാശം വിതച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

അപകടത്തിൽ പ്രദേശത്തെ നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ബിജു കൊറ്റോത്തുമ്മൽ പുന്നതോട്ടത്തിൽ, രമേശൻ ഏച്ചിലാടുമ്മൽ, എന്നിവരുടെ വീടുകൾക്കാണ് കാറ്റിൽ നാശനഷ്ടമുണ്ടായത്.

വൈദ്യുതി കമ്പികൾക്ക് മുകളിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതിബന്ധം പൂർണ്ണമായും താറുമാറായി. തെങ്ങ്, കവുങ്ങ്, വാഴ എന്നിവയുൾപ്പെടെയുള്ള കാർഷികവിളകൾ വ്യാപകമായി നശിച്ചിട്ടുണ്ട്. നിരവധി മരങ്ങളാണ് പ്രദേശത്ത് കടപുഴകി വീണത്. കൃഷിനാശത്തിന്റെയും മറ്റ് നഷ്ടങ്ങളുടെയും കൃത്യമായ കണക്കുകൾ അധികൃതർ ശേഖരിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370966/kuttiyadi-kuttiyadi-flash-tornado-crop-damage-in-maruthonkara)