---
title: "പുസ്തകഭാരം കുറയും, പഠനം സ്മാർട്ടാകും'; പുതിയ പ്രഖ്യാപനവുമായി മന്ത്രി എൻ. ഷംസുദ്ദീൻ"
english_title: "Kuttiyadi, Education Minister N. Shamsuddeen, inaugurates the Chathankottunada school building"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370981/kuttiyadi-education-minister-n-shamsuddeen-inaugurates-the-chathankottunada-school-building"
published_at: "2026-07-07T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cc539d52f9_n_shamsudheen.jpg"
keywords: ["Latest News", "Kuttiyadi", "N Shamsuddeen", "Chathankottunada", "SchoolInauguration"]
---

# പുസ്തകഭാരം കുറയും, പഠനം സ്മാർട്ടാകും'; പുതിയ പ്രഖ്യാപനവുമായി മന്ത്രി എൻ. ഷംസുദ്ദീൻ

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടിയിൽ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കുന്നത് സർക്കാർ പരിശോധിക്കുമെന്നും മാറുന്ന കാലത്തിനനുസരിച്ചുള്ള ആധുനിക വിദ്യാഭ്യാസരീതി ആവിഷ്ക്കരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ചാത്തൻകോട്ടുനട എ. ജെ. ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടിയിൽ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കുന്നത് സർക്കാർ പരിശോധിക്കുമെന്നും മാറുന്ന കാലത്തിനനുസരിച്ചുള്ള ആധുനിക വിദ്യാഭ്യാസരീതി ആവിഷ്ക്കരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ചാത്തൻകോട്ടുനട എ. ജെ. ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ലാസുകളിലെ പഠനനിലവാരം വർദ്ധിപ്പിക്കുന്നതിനായി ഓരോ പാഠവും വിദ്യാർത്ഥികൾ പഠിച്ചു എന്ന് ഉറപ്പുവരുത്തുന്ന പുതിയ പദ്ധതി ആവിഷ്‌ക്കരിക്കും. ഇത് സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ലഹരിക്കെതിരായ 'തൂഫാൻ' പോരാട്ടത്തിൽ വിദ്യാർത്ഥികളെയും കണ്ണികളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.സി.ബി.എസ് സിയോൺ പ്രൊവിൻഷ്യൽ സുപ്പീരിയർ വെരി റവ. ഫാ. മാത്യു തെക്കേമുറിയിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിൽ ഒരുക്കിയ മഴവര ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം കെ.എം. അഭിജിത്ത് എം.എൽ.എ നിർവ്വഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സ്കൂളിലെ വിവിധ ക്ലബുകളുടെയും ഉദ്ഘാടനം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വിപിൻ ബാലൻ നിർവ്വഹിച്ചു.

ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ബെന്നി ആലവേലിൽ, കാവിലുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണലിൽ രമേശൻ, സൂപ്പി നരിക്കാട്ടേരി, പി.ജി. സത്യനാഥ്, എ. ആർ. വിജയൻ, നാണു വട്ടക്കാട്ട്, ജിജി കട്ടക്കയം, ബിന്ദു മൈക്കിൾ, ഫാ. റോഷൻ പീടികയിൽ, എം.ടി. മനോജ്, എം.എം. റോയ്, ബോബി മൂക്കൻതോട്ടം, കെ.പി. നഷ്മ, പി.ജി. ജോർജ്ജ്, ജോബി വാതപ്പള്ളി, അനാമിക സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370981/kuttiyadi-education-minister-n-shamsuddeen-inaugurates-the-chathankottunada-school-building)