---
title: "'ജാലകച്ചില്ലയിലെ പെൺകുട്ടി' കുറ്റ്യാടിയിൽ കഥാസമാഹാരം പ്രകാശനം ചെയ്തു"
english_title: "Kuttiady, Jalakachillayile Penkutti, Book Release, Greeshma Story Collection"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370994/kuttiady-jalakachillayile-penkutti-book-release-greeshma-story-collection-new"
published_at: "2026-07-07T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4ccff1801d3_bookreleas.jpg"
keywords: ["Latest News", "Kuttiady", "Book Release", "Jalakachillayile Penkutti"]
---

# 'ജാലകച്ചില്ലയിലെ പെൺകുട്ടി' കുറ്റ്യാടിയിൽ കഥാസമാഹാരം പ്രകാശനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടി പഞ്ചായത്ത് സാംസ്കാരിക നിലയം ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന വായനോത്സവത്തിന്റെ ഭാഗമായി ഗ്രീഷ്മയുടെ പുതിയ കഥാസമാഹാരം 'ജാലകച്ചില്ലയിലെ പെൺകുട്ടി' പ്രകാശനം ചെയ്തു. ചടങ്ങിൽ ഡോ. അരുൺലാൽ മൊകേരി പുസ്തക പ്രകാശനം നിർവ്വഹിച്ചു. ആദ്യപ്രതി നന്ദനൻ മുള്ളമ്പത്ത് ഏറ്റുവാങ്ങി.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടി പഞ്ചായത്ത് സാംസ്കാരിക നിലയം ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന വായനോത്സവത്തിന്റെ ഭാഗമായി ഗ്രീഷ്മയുടെ പുതിയ കഥാസമാഹാരം 'ജാലകച്ചില്ലയിലെ പെൺകുട്ടി' പ്രകാശനം ചെയ്തു. ചടങ്ങിൽ ഡോ. അരുൺലാൽ മൊകേരി പുസ്തക പ്രകാശനം നിർവ്വഹിച്ചു. ആദ്യപ്രതി നന്ദനൻ മുള്ളമ്പത്ത് ഏറ്റുവാങ്ങി.

കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം. കെ. അശ്വതി പുസ്തക പരിചയം നടത്തി. കെ. കെ. ഷാജു, നസീറ ഫൈസൽ, പി. രാധാകൃഷ്ണൻ, ബാലൻ തളിയിൽ, രമേശ് ബാബു കാക്കന്നൂർ, വീണ മൊയിലോത്തറ, നൗഷാദ് വേളം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബിജു വളയന്നൂർ സ്വാഗതവും ഐക്കൽ ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

കഥാസമാഹാരത്തിലെ കഥകൾക്ക് ചിത്രങ്ങൾ വരച്ച കലാകാരന്മാരായ ഇ. പി. സജീവൻ, ഷിജ വൽസരാജ്, വേണു ചിക്കോന്ന് എന്നിവരെ ചടങ്ങിൽ വെച്ച് പ്രത്യേകം ആദരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370994/kuttiady-jalakachillayile-penkutti-book-release-greeshma-story-collection-new)