---
title: "കുറ്റ്യാടിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് വയോധികന് ഗുരുതര പരിക്ക്"
english_title: "Elderly man seriously injured in scooter collision in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/371152/elderly-man-seriously-injured-in-scooter-collision-in-kuttiadi"
published_at: "2026-07-08T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a16a2d1c83_accident.jpg"
keywords: ["Latest news", "Kuttiadi", "Accident", "Scooter"]
---

# കുറ്റ്യാടിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് വയോധികന് ഗുരുതര പരിക്ക്

> **Lead Summary:** കുറ്റ്യാടി: **[**അമാന ഹോസ്പിറ്റലിന് സമീപം രണ്ട് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് വയോധികന് ഗുരുതരമായി പരിക്കേറ്റു. അടുക്കത്ത് സ്വദേശി താഴെ കിണറുള്ളപറമ്പത്ത് വീട്ടിൽ കുമാരനാണ് പരിക്കേറ്റത്. അപകടത്തിൽ ഇയാളുടെ വാരിയെല്ല് പൊട്ടിയിട്ടുണ്ട്.

## Article Content

കുറ്റ്യാടി: **[**അമാന ഹോസ്പിറ്റലിന് സമീപം രണ്ട് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് വയോധികന് ഗുരുതരമായി പരിക്കേറ്റു. അടുക്കത്ത് സ്വദേശി താഴെ കിണറുള്ളപറമ്പത്ത് വീട്ടിൽ കുമാരനാണ് പരിക്കേറ്റത്. അപകടത്തിൽ ഇയാളുടെ വാരിയെല്ല് പൊട്ടിയിട്ടുണ്ട്.

കഴിഞ്ഞ ജൂൺ 23-ന് രാവിലെയായിരുന്നു സംഭവം. കുമാരൻ ഓടിച്ചിരുന്ന സ്കൂട്ടർ അമാന ഹോസ്പിറ്റലിന് സമീപമുള്ള ഇലക്ട്രിക് കടയിലേക്ക് തിരിയുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇതേസമയം കുറ്റ്യാടി ഭാഗത്തുനിന്നും അശ്രദ്ധമായും അമിതവേഗതയിലും മറ്റൊരു സ്കൂട്ടർ കുമാരന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഇയാളുടെ വാരിയെല്ല് പൊട്ടുകയായിരുന്നു .

റോഡിലേക്ക് തെറിച്ചുവീണ കുമാരനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് എതിർ സ്കൂട്ടർ യാത്രക്കാരനെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/371152/elderly-man-seriously-injured-in-scooter-collision-in-kuttiadi)