---
title: ""ഞങ്ങളുടെ ബാങ്ക് ഞങ്ങൾക്ക് വേണം"; നാല് പതിറ്റാണ്ടിന്റെ സേവനകേന്ദ്രമായ വേളം ശാഖ മാറ്റുന്നതിനെതിരെ പ്രതിഷേധം"
english_title: "Kuttiadi, Kerala Gramin Bank, Velam, Poolakkool bank shifting protest"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/371560/kuttiadi-kerala-gramin-bank-velam-poolakkool-bank-shifting-protest"
published_at: "2026-07-10T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a507f2bbeb5e_first.jpg"
keywords: ["Latest News", "Kuttiadi", "Kerala Gramin Bank", "Velam"]
---

# "ഞങ്ങളുടെ ബാങ്ക് ഞങ്ങൾക്ക് വേണം"; നാല് പതിറ്റാണ്ടിന്റെ സേവനകേന്ദ്രമായ വേളം ശാഖ മാറ്റുന്നതിനെതിരെ പ്രതിഷേധം

> **Lead Summary:** > **കുറ്റ്യാടി**:**[**കുറ്റ്യാടി വേളം നാല് പതിറ്റാണ്ടിലേറെയായി പൂളക്കൂലിൽ പ്രവർത്തിക്കുന്ന കേരള ഗ്രാമീൺ ബാങ്ക് വേളം ശാഖ മറ്റൊരിടത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രക്ഷോഭത്തിലേക്ക്. "ഞങ്ങളുടെ ബാങ്ക് ഞങ്ങൾക്ക് വേണം" എന്ന മുദ്രാവാക്യവുമായി പ്രായമായവരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള നാട് ഒറ്റക്കെട്ടായാണ് പ്രതിഷേധ രംഗത്തിറങ്ങിയിരിക്കുന്നത്. ബാങ്ക് മാറ്റുന്നത് വഴി കർഷകർ, വ്യാപാരികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പെൻഷൻകാർ തുടങ്ങിയ ആയിരക്കണക്കിന് സാധാരണക്കാരുടെ ബാങ്കിംഗ് സേവനങ്ങളാണ് ഇല്ലാതാവുന്നത്.

## Article Content

> **കുറ്റ്യാടി**:**[**കുറ്റ്യാടി വേളം നാല് പതിറ്റാണ്ടിലേറെയായി പൂളക്കൂലിൽ പ്രവർത്തിക്കുന്ന കേരള ഗ്രാമീൺ ബാങ്ക് വേളം ശാഖ മറ്റൊരിടത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രക്ഷോഭത്തിലേക്ക്. "ഞങ്ങളുടെ ബാങ്ക് ഞങ്ങൾക്ക് വേണം" എന്ന മുദ്രാവാക്യവുമായി പ്രായമായവരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള നാട് ഒറ്റക്കെട്ടായാണ് പ്രതിഷേധ രംഗത്തിറങ്ങിയിരിക്കുന്നത്. ബാങ്ക് മാറ്റുന്നത് വഴി കർഷകർ, വ്യാപാരികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പെൻഷൻകാർ തുടങ്ങിയ ആയിരക്കണക്കിന് സാധാരണക്കാരുടെ ബാങ്കിംഗ് സേവനങ്ങളാണ് ഇല്ലാതാവുന്നത്.

പ്രതിഷേധത്തിന്റെ ആദ്യഘട്ടമായി കേരള ഗ്രാമീൺ ബാങ്ക് വേളം ശാഖ പൂളക്കൂൽ സംരക്ഷണ ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. കനത്ത മഴയെപ്പോലും അവഗണിച്ച് സ്ത്രീകളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് യോഗത്തിൽ പ്രകടമായത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല ആര്യൻകാവിൽ യോഗം ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ കുനിയിൽ രാഘവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ ചെയർമാൻ പി.കെ. ബഷീർ, വിദ്യാഭ്യാസ ചെയർമാൻ മഠത്തിൽ ശ്രീധരൻ, വാർഡ് മെമ്പർ കെ. സുരേഷ് തുടങ്ങിയ പ്രമുഖർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/371560/kuttiadi-kerala-gramin-bank-velam-poolakkool-bank-shifting-protest)