---
title: "മക്കൾ വഴിതെറ്റുമ്പോൾ വിരൽ ചൂണ്ടേണ്ടത് ലഹരിയിലേക്കല്ല, വീട്ടിലേക്ക്: ബൈജു പാലയാട്"
english_title: "Kuttiady, Baiju Palayad, Naduppoyil UP School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/371595/kuttiady-baiju-palayad-naduppoyil-up-school"
published_at: "2026-07-10T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5092945da70_pta.jpg"
keywords: ["Latest News", "kuttiady", "Parenting Seminar", "Baiju Palayad", "Naduppoyil UP School"]
---

# മക്കൾ വഴിതെറ്റുമ്പോൾ വിരൽ ചൂണ്ടേണ്ടത് ലഹരിയിലേക്കല്ല, വീട്ടിലേക്ക്: ബൈജു പാലയാട്

> **Lead Summary:** > **കുറ്റ്യാടി**:**[**മക്കൾ വഴിതെറ്റുമ്പോൾ വിരൽ ചൂണ്ടേണ്ടത് ലഹരിപദാർത്ഥങ്ങളിലേക്കല്ല, മറിച്ച് സ്വന്തം കുടുംബത്തിലേക്കാണെന്ന് മുൻ സിവിൽ പോലീസ് ഓഫീസറും ഫയർ ആൻഡ് റസ്ക്യൂ ഓഫീസറുമായ ബൈജു പാലയാട് പറഞ്ഞു. കുട്ടിക്ക് ഏറ്റവും വലിയ സുരക്ഷിതത്വം നൽകുന്നത് വീടിന്റെ നാല് ചുമരുകളല്ല, മറിച്ച് അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറുള്ള മാതാപിതാക്കളുടെ നാല് ചെവികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടുപ്പൊയിൽ യു.പി സ്കൂളിൽ സംഘടിപ്പിച്ച "പുതിയ കാലഘട്ടത്തിലെ രക്ഷാകർതൃത്വം" എന്ന വിഷയത്തിലുള്ള ബോധവൽക്കരണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

## Article Content

> **കുറ്റ്യാടി**:**[**മക്കൾ വഴിതെറ്റുമ്പോൾ വിരൽ ചൂണ്ടേണ്ടത് ലഹരിപദാർത്ഥങ്ങളിലേക്കല്ല, മറിച്ച് സ്വന്തം കുടുംബത്തിലേക്കാണെന്ന് മുൻ സിവിൽ പോലീസ് ഓഫീസറും ഫയർ ആൻഡ് റസ്ക്യൂ ഓഫീസറുമായ ബൈജു പാലയാട് പറഞ്ഞു. കുട്ടിക്ക് ഏറ്റവും വലിയ സുരക്ഷിതത്വം നൽകുന്നത് വീടിന്റെ നാല് ചുമരുകളല്ല, മറിച്ച് അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറുള്ള മാതാപിതാക്കളുടെ നാല് ചെവികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടുപ്പൊയിൽ യു.പി സ്കൂളിൽ സംഘടിപ്പിച്ച "പുതിയ കാലഘട്ടത്തിലെ രക്ഷാകർതൃത്വം" എന്ന വിഷയത്തിലുള്ള ബോധവൽക്കരണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പി.ടി.എ പ്രസിഡന്റ് ടി.എം. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് സ്കൂളിലെ എൽ.എസ്.എസ് (LSS), യു.എസ്.എസ് (USS) പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരെ അനുമോദിച്ചു. സ്കൂൾ മാനേജർ ശശി മഠപ്പറമ്പത്ത്, വാർഡ് മെമ്പർ പി.പി. ചന്ദ്രൻ, പ്രഥമാധ്യാപകൻ കെ. പ്രമോദ്, എൻ.പി. ആനന്ദൻ, ടി. വേണുഗോപാൽ, പി.പി. കുഞ്ഞമ്മദ്, പി.എം. അഖിലേഷ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/371595/kuttiady-baiju-palayad-naduppoyil-up-school)