---
title: "കുന്നുമ്മലിന്റെ അഭിമാനം;കുന്നുമ്മൽ പഞ്ചായത്തിൽ  ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു"
english_title: "Kakkattil, Kunnummal Panchayat, Felicitation"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/371781/kakkattil-kunnummal-panchayat-felicitation"
published_at: "2026-07-11T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51d20768253_first_image.jpg"
keywords: ["Latest News", "Kunnummal", "Kakkattil", "Kunnummal Panchayat", "Felicitation"]
---

# കുന്നുമ്മലിന്റെ അഭിമാനം;കുന്നുമ്മൽ പഞ്ചായത്തിൽ  ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

> **Lead Summary:** **കക്കട്ടിൽ**:**[**കക്കട്ടിൽ സംഗീതത്തിൽ എം.ജി. സർവ്വകലാശാലയിൽ നിന്ന് ഒന്നാം റാങ്ക് നേടിയ എലിയാറ ഗൗരികൃഷ്ണ, ഇംഗ്ലീഷിൽ പി.എച്ച്.ഡി. നേടിയ ജൂബിന റോസ് എന്നിവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെയും കുന്നുമ്മൽ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അനുമോദിച്ചു.

## Article Content

**കക്കട്ടിൽ**:**[**കക്കട്ടിൽ സംഗീതത്തിൽ എം.ജി. സർവ്വകലാശാലയിൽ നിന്ന് ഒന്നാം റാങ്ക് നേടിയ എലിയാറ ഗൗരികൃഷ്ണ, ഇംഗ്ലീഷിൽ പി.എച്ച്.ഡി. നേടിയ ജൂബിന റോസ് എന്നിവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെയും കുന്നുമ്മൽ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അനുമോദിച്ചു.

അനുമോദന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വിശ്വനാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സാംസ്കാരിക പ്രവർത്തകൻ ഇ.പി. സജീവൻ, അസിസ്റ്റന്റ് സെക്രട്ടറി പ്രകാശൻ, സ്റ്റാഫ് സെക്രട്ടറി കെ. റിനീഷ് കുമാർ, കെ.കെ. സുരേഷ്, പി.പി. അശോകൻ, സി. നാരായണൻ, സി.പി. കൃഷ്ണൻ, വാർഡ് അംഗം എൻ.വി. ചന്ദ്രൻ എന്നിവരും വിവിധ ജനപ്രതിനിധികളായ റീന സുരേഷ്, മിനി സുധീർ, എലിയാറ ആനന്ദൻ, എം.ടി. രവീന്ദ്രൻ, ശ്രീബിഷ, പി.പി. ബിഷിജ, എൻ.കെ. നസീർ, ഷറഫുന്നിസ, ഷീന പ്രകാശ്, ലിനി ആർ. തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ വിജയികൾക്കുള്ള ഉപഹാര സമർപ്പണവും വായനദിന പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള അനുമോദനവും നടന്നു. പി.കെ. പത്മനാഭൻ ചടങ്ങിൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/371781/kakkattil-kunnummal-panchayat-felicitation)