---
title: "കുറ്റ്യാടിയിൽ  ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം;  ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു"
english_title: "Kuttiyadi, Driver collapsed and died, Sudden illness"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/371992/kuttiyadi-driver-collapsed-and-died-sudden-illness"
published_at: "2026-07-12T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a16a2d1c83_accident.jpg"
keywords: ["Latest News", "Kuttiady", "Auto Driver", "Driver Collapsed And Died"]
---

# കുറ്റ്യാടിയിൽ  ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം;  ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടിയിൽ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ഇന്ദിരനഗർ കളരിക്കൽ വീട്ടിൽ രാജന്റെ മകൻ രതീഷ് കുമാർ ആണ് മരിച്ചത്.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടിയിൽ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ഇന്ദിരനഗർ കളരിക്കൽ വീട്ടിൽ രാജന്റെ മകൻ രതീഷ് കുമാർ ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 4 മണിയോടെ കുമ്പളച്ചോലയിലായിരുന്നു സംഭവം. വിലങ്ങാട് ഭാഗത്തുനിന്നും കൈവേലി ഭാഗത്തേക്ക് ഓട്ടോറിക്ഷ ഓടിച്ചു വരികയായിരുന്നു രതീഷ് കുമാർ. കുമ്പളച്ചോലയിലുള്ള കടയ്ക്ക് സമീപം എത്തിയപ്പോൾ ഓട്ടോയ്ക്കുള്ളിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെടുകയും, തുടർന്ന് റോഡിലേക്ക് കുഴഞ്ഞുവീഴുകയുമായിരുന്നു.

ഉടൻ തന്നെ ഇദ്ദേഹത്തെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/371992/kuttiyadi-driver-collapsed-and-died-sudden-illness)