---
title: "കുറ്റ്യാടിയിൽ  ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക്  പരിക്ക്; സംഭവത്തിൽ പൊലീസ് കേസെടുത്തു "
english_title: "Kuttiyadi , Kuttiyadi accident, Ayancheri road accident, Kuttiyadi police."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372015/kuttiyadi-kuttiyadi-accident-ayancheri-road-accident-kuttiyadi-police"
published_at: "2026-07-12T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a16a2d1c83_accident.jpg"
keywords: ["Latest News", "Kuttiady Accident", "Bike Accident"]
---

# കുറ്റ്യാടിയിൽ  ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക്  പരിക്ക്; സംഭവത്തിൽ പൊലീസ് കേസെടുത്തു 

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടി ആയഞ്ചേരി റോഡിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. വടയം ചാലിൽ ഹൗസിൽ ശോഭ യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടി ആയഞ്ചേരി റോഡിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. വടയം ചാലിൽ ഹൗസിൽ ശോഭ യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.

കഴിഞ്ഞ ദിവസം വൈകുന്നേരം നീലേച്ചുകുന്ന് ഫേസ് ഡെന്റൽ ക്ലിനിക്കിന് സമീപമാണ് അപകടം നടന്നത്.

റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ശോഭയെ, വടയം ഭാഗത്തുനിന്നും നീലേച്ചുകുന്ന് ഭാഗത്തേക്ക് വന്ന ബൈക്കിടിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ശോഭയുടെ കവിളെല്ലിനും മൂക്കിന്റെ എല്ലിനും പൊട്ടലേറ്റു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372015/kuttiyadi-kuttiyadi-accident-ayancheri-road-accident-kuttiyadi-police)