---
title: "ഉമ്മൻ ചാണ്ടി അനുസ്മരണം: കുറ്റ്യാടിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും "
english_title: "Oommen Chandy, Kuttiyadi, Block Congress, Death Anniversary"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372069/oommen-chandy-kuttiyadi-block-congress-death-anniversary"
published_at: "2026-07-13T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a545eb18220b_july13.jpg"
keywords: ["Latest News", "Kuttiadi", "Oommen Chandy", "Congress", "Remembrance"]
---

# ഉമ്മൻ ചാണ്ടി അനുസ്മരണം: കുറ്റ്യാടിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും 

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടിയിൽ മുൻ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികം വിപുലമായ പരിപാടികളോടെ ആചരിക്കാൻ കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടിയിൽ മുൻ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികം വിപുലമായ പരിപാടികളോടെ ആചരിക്കാൻ കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി ജൂലൈ 18-ന് മണ്ഡലം, ബൂത്ത് തലങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.അന്നേദിവസം എല്ലാ കേന്ദ്രങ്ങളിലും ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും സ്‌മൃതിയാത്രയും നടക്കും.

തുടർന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം കെ.പി.സി.സി സെക്രട്ടറി വി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ,

പി.കെ. സുരേഷ്, ദാമോദരൻ കണ്ണോത്ത്, പി. അജിത്ത്, കുമാരൻ സി.എം., പി.പി. അശോകൻ, എലിയാറ ആനന്ദൻ, പി.കെ. കണാരൻ, ടി.കെ. അശോകൻ, രാമചന്ദ്രൻ സി., കെ. കുമാരൻ, കെ.പി. അബ്ദുൾ മജീദ്, കെ. സജീവൻ, ചന്ദ്രശേഖരൻ കോവുങ്ങൽ, പി.കെ. ഷമീർ, ഗീത എ.ടി. തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372069/oommen-chandy-kuttiyadi-block-congress-death-anniversary)