---
title: "കുറ്റ്യാടി ചുരത്തിൽ ആവേശമായി മഴയാത്ര; പ്രകൃതിയുമായി അലിഞ്ഞ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ"
english_title: "Kuttiyadi Monsoon Journey, 'Save Environment' Project, Kuttiyadi Ghat Road, Students' Nature Trip"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372128/kuttiyadi-monsoon-journey-save-environment-project-kuttiyadi-ghat-road-students-nature-trip"
published_at: "2026-07-13T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a549138446a2_mazayathra.jpg"
keywords: ["Latest News", "Kuttiadi", "Mazhayathra", "Kuttiadi Churam", "SAVE"]
---

# കുറ്റ്യാടി ചുരത്തിൽ ആവേശമായി മഴയാത്ര; പ്രകൃതിയുമായി അലിഞ്ഞ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ

> **Lead Summary:** **കുറ്റ്യാടി**: മഴയത്തും പതറാതെ കുറ്റ്യാടി ചുരത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ മഴയാത്ര അവിസ്മരണീയമായി. പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ ‘സേവ്’ സംഘടിപ്പിച്ച ഈ പരിപാടി, പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രന്റെ സ്മരണാർത്ഥമാണ് അരങ്ങേറിയത്. ‘ജീവനും മഴയും’ എന്നതായിരുന്നു ഇത്തവണത്തെ മുദ്രാവാക്യം.

## Article Content

**കുറ്റ്യാടി**: മഴയത്തും പതറാതെ കുറ്റ്യാടി ചുരത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ മഴയാത്ര അവിസ്മരണീയമായി. പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ ‘സേവ്’ സംഘടിപ്പിച്ച ഈ പരിപാടി, പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രന്റെ സ്മരണാർത്ഥമാണ് അരങ്ങേറിയത്. ‘ജീവനും മഴയും’ എന്നതായിരുന്നു ഇത്തവണത്തെ മുദ്രാവാക്യം.

ചുരത്തിലെ വാളാന്തോട് വെച്ച് പ്രശസ്ത കണ്ടൽ സംരക്ഷകൻ സുരേന്ദ്രൻ ധർമ്മടം മഴയാത്ര ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ തൊട്ടും അറിഞ്ഞും നൂറുകണക്കിന് വിദ്യാർത്ഥികൾ ചുരമിറങ്ങിയപ്പോൾ അതൊരു ജനകീയ ഒത്തുചേരലായി മാറി.

വേഷവിധാനം, കലാരൂപങ്ങൾ, പരിസ്ഥിതി സൗഹൃദപരമായ അവതരണം തുടങ്ങിയവ വിലയിരുത്തി മികച്ച വിദ്യാലയങ്ങളെ കണ്ടെത്തി.

പന്തീരാജാവ് എയുപി സ്കൂൾ ഒന്നാം സ്ഥാനവും, മയ്യനൂർ യുപി സ്കൂൾ രണ്ടാം സ്ഥാനവും, ഹൈടെക് പബ്ലിക് സ്കൂൾ വട്ടോളി മൂന്നാം സ്ഥാനവും നേടി. യഥാക്രമം പ്രൊഫ. ശോഭീന്ദ്രൻ സ്മാരക എവർ റോളിംഗ് ട്രോഫിയും, സുഗതകുമാരി ടീച്ചർ സ്മാരക എവർ റോളിംഗ് ട്രോഫിയും വിജയികൾക്ക് സമ്മാനിച്ചു.

സേവ് ചെയർമാൻ ഡോ. ഇ.കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനകീയ ദുരന്ത നിവാരണ സേന, ചുരം സംരക്ഷണ സമിതി തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പിന്തുണയോടെയായിരുന്നു യാത്ര സംഘടിപ്പിച്ചത്.

ഇസെഡ് എ. സൽമാൻ, ആഷോ സമം, ഷൗക്കത്തലി ഏരോത്ത്, രജീഷ് പുത്തഞ്ചേരി, സുമ പള്ളിപ്രം, സന്ധ്യ കരണ്ടോട്, ഹാഫിസ് പൊന്നേരി, ലത്തീഫ് കുറ്റിപ്പുറം, മുത്തലിബ് ചെറിയ കുമ്പളം, പി.പി. ആദിത്ത്, നാസർ തയ്യുള്ളതിൽ, വി.പി. റിനീഷ് തൊട്ടിൽപ്പാലം, ആകാശ് ചീത്തപ്പാട്, കെ.കെ. ഷിബിൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372128/kuttiyadi-monsoon-journey-save-environment-project-kuttiyadi-ghat-road-students-nature-trip)