---
title: "കക്കട്ടിൽ  ടാറിങ് റോഡുകള്‍ക്ക് മാത്രമല്ല, മണ്‍പാതകള്‍ക്കും ഫണ്ട് അനുവദിക്കണമെന്ന് ഗ്രാമസഭ"
english_title: "Kakkattil, Kunnummal Grama Sabha, dirt roads, stray dog ​​menace"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372144/kakkattil-kunnummal-grama-sabha-dirt-roads-stray-dog-menace"
published_at: "2026-07-13T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54a148eca77_kakkattil-kunnummal-grama-sabha-dirt-roads-stray-dog-menace.jpg"
keywords: ["Latest News", "Kakkattil", "Kunnummal", "Gramasabha", "Local News"]
---

# കക്കട്ടിൽ  ടാറിങ് റോഡുകള്‍ക്ക് മാത്രമല്ല, മണ്‍പാതകള്‍ക്കും ഫണ്ട് അനുവദിക്കണമെന്ന് ഗ്രാമസഭ

> **Lead Summary:** **കക്കട്ടില്‍**:**[**കക്കട്ടില്‍ ഗ്രാമപഞ്ചായത്തുകള്‍ നിലവിലുള്ള ടാറിങ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ഫണ്ട് അനുവദിക്കുമ്പോള്‍ മണ്‍പാതകളെയും പരിഗണിക്കണമെന്ന് കുന്നുമ്മല്‍ 15-ാം വാര്‍ഡ് ഗ്രാമസഭ ആവശ്യപ്പെട്ടു.

## Article Content

**കക്കട്ടില്‍**:**[**കക്കട്ടില്‍ ഗ്രാമപഞ്ചായത്തുകള്‍ നിലവിലുള്ള ടാറിങ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ഫണ്ട് അനുവദിക്കുമ്പോള്‍ മണ്‍പാതകളെയും പരിഗണിക്കണമെന്ന് കുന്നുമ്മല്‍ 15-ാം വാര്‍ഡ് ഗ്രാമസഭ ആവശ്യപ്പെട്ടു.

നിലവില്‍ ടാറിങ് റോഡുകള്‍ക്ക് മാത്രമാണ് ഫണ്ട് വെയ്ക്കുന്നതെന്നും, ഇതുമൂലം മണ്‍പാതകള്‍ കാലാകാലങ്ങളായി അതേ അവസ്ഥയില്‍ തുടരുകയാണെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

കൂടാതെ, പ്രദേശത്ത് രൂക്ഷമായ തെരുവ് നായ ശല്യം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഗ്രാമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വാര്‍ഡ് അംഗം എലിയാറ ആനന്ദന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, കണ്‍വീനര്‍ ശ്രീജിത്ത് എലിയാറ ഗുണഭോക്തൃ ലിസ്റ്റ് അവതരിപ്പിച്ചു. പഞ്ചായത്തല ഗ്രാമസഭാ കോ-ഓഡിനേറ്റര്‍ പി.എം. ചന്ദ്രന്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു.

വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ നിരവധി വാര്‍ഡ് അംഗങ്ങള്‍ പങ്കെടുത്തു. ചടങ്ങില്‍ വെച്ച് ഉന്നത വിജയം കൈവരിച്ചവരെ വാര്‍ഡ് മെമ്പര്‍ എലിയാറ ആനന്ദന്‍ ഉപഹാരം നല്‍കി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372144/kakkattil-kunnummal-grama-sabha-dirt-roads-stray-dog-menace)