---
title: "നന്മയുടെ കളിമുറ്റം: കുറ്റ്യാടി മണ്ണൂർ സ്കൂളിന് ഒരു ഏക്കർ കളിസ്ഥലം; കോരങ്കോട്ട് കുഞ്ഞമ്മദ് ഹാജി സ്മരണയിൽ  എം.എൽ.എ സന്ദർശിച്ചു"
english_title: "Mannur School Gets One Acre Land for Playground, MLA Visits-new"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372311/mannur-gov-lp-school-one-acre-land-donation-mla-visit-new"
published_at: "2026-07-14T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55de706c2a7_mannur-gov-lp-school-one-acre-land-donation-mla-visit.jpg"
keywords: ["Latest News", "Kuttiyadi", "Mannoor LP School", "playground", "KM Abhijith MLA"]
---

# നന്മയുടെ കളിമുറ്റം: കുറ്റ്യാടി മണ്ണൂർ സ്കൂളിന് ഒരു ഏക്കർ കളിസ്ഥലം; കോരങ്കോട്ട് കുഞ്ഞമ്മദ് ഹാജി സ്മരണയിൽ  എം.എൽ.എ സന്ദർശിച്ചു

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടിയിൽ സാമൂഹ്യ പ്രവർത്തകനായിരുന്ന പരേതനായ കോരങ്കോട്ട് കുഞ്ഞമ്മദ് ഹാജിയുടെ സ്മരണയ്ക്കായി കുടുംബം വിട്ടുനൽകിയ ഭൂമി കെ.എം. അഭിജിത്ത് എം.എൽ.എ സന്ദർശിച്ചു.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടിയിൽ സാമൂഹ്യ പ്രവർത്തകനായിരുന്ന പരേതനായ കോരങ്കോട്ട് കുഞ്ഞമ്മദ് ഹാജിയുടെ സ്മരണയ്ക്കായി കുടുംബം വിട്ടുനൽകിയ ഭൂമി കെ.എം. അഭിജിത്ത് എം.എൽ.എ സന്ദർശിച്ചു.

മണ്ണൂർ ഗവ. എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കളിസ്ഥലം ഒരുക്കുന്നതിനായി രണ്ടായിരത്തി നാലിലാണ് ഈ ഒരു ഏക്കർ ഭൂമി മരുതോങ്കര ഗ്രാമ പഞ്ചായത്തിന് കൈമാറിയത്.കുഞ്ഞമ്മദ് ഹാജിയുടെ മക്കളായ കോരങ്കോട്ട് മൊയ്തു, ഇബ്രാഹിം, സുലൈഖ, നഫീസ, റംല എന്നിവരാണ് പിതാവിന്റെ ഓർമ്മയ്ക്കായി സ്കൂളിന് ഭൂമി വിട്ടുനൽകിയത്.

പ്രദേശത്തെ ഏക സർക്കാർ എൽ.പി സ്കൂളായ മണ്ണൂർ സ്കൂളിലെ കുട്ടികൾക്ക് കായിക-വിനോദ സൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാതൃകാപരമായ ചുവടുവെപ്പ് നടത്തിയത്.

ഭൂമി സന്ദർശിച്ച എം.എൽ.എ, സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.കൂടാതെ, സ്കൂളിലേക്കുള്ള അപ്രോച്ച് റോഡ് ഗതാഗതയോഗ്യമാക്കാൻ ഗ്രാമ പഞ്ചായത്തുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കെ.പി.സി.സി അംഗം കെ.ടി. ജയിംസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കോരങ്കോട്ട് ജമാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കോരങ്കോട്ട് മൊയ്തു, ടി.പി. ആലി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നജ്മ ജമാൽ, സാഹിറ അബ്ദുൽ ബഷീർ,

ജൈസൽ ഇല്ലത്ത്, ശ്രീധരൻ കക്കട്ടിൽ, കെ.എസ്. സലാഹുദ്ദീൻ, ബി. മുബാറക്ക്, എൻ.കെ. കുഞ്ഞബ്ദുള്ള, പി.പി.കെ. നവാസ്, ഫിറോസ് കോരങ്കോട്ട്, ജംഷി അടുക്കത്ത്, സഹൽ അഹമ്മദ്, റഫീഖ് മാമ്പ്ര, നൗഷാദ് കോരങ്കോട്ട്, കുനിയിൽ കുഞ്ഞമ്മദ് തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372311/mannur-gov-lp-school-one-acre-land-donation-mla-visit-new)