---
title: "മരുതോങ്കര ലഹരി കേസ് ': കായിക അധ്യാപിക കീർത്തനയ്ക്കായി പോലീസ്  കസ്റ്റഡി അപേക്ഷ നൽകും"
english_title: "Maruthonkara Drug Case: Police to Seek Custody of Teacher Keerthana"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372344/maruthonkara-drug-case-teacher-keerthana-custody"
published_at: "2026-07-14T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55ff197da0d_maruthonkara-drug-case-teacher-keerthana-custody.jpg"
keywords: ["Latest News", "DrugCase", "Keerthana", "Kuttiyadi", "Police"]
---

# മരുതോങ്കര ലഹരി കേസ് ': കായിക അധ്യാപിക കീർത്തനയ്ക്കായി പോലീസ്  കസ്റ്റഡി അപേക്ഷ നൽകും

> **Lead Summary:** കുറ്റ്യാടി:**[**കുറ്റ്യാടി മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മരുതോങ്കര സ്വദേശിനി കെ.സി. കീർത്തനയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് ഉടൻ തന്നെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പേരാമ്പ്ര ബി.ആർ.സി.ക്ക് കിഴിൽ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു കീർത്തന.

## Article Content

കുറ്റ്യാടി:**[**കുറ്റ്യാടി മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മരുതോങ്കര സ്വദേശിനി കെ.സി. കീർത്തനയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് ഉടൻ തന്നെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പേരാമ്പ്ര ബി.ആർ.സി.ക്ക് കിഴിൽ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു കീർത്തന.

ലഹരിക്കടത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെ കീർത്തനയെ ഈ ജോലിയിൽ നിന്ന് അടിയന്തരമായി പിരിച്ചുവിടാനുള്ള നിയമനടപടികൾ അധികാരികൾ സ്വികരിച്ച് വരികയാണ്. കായിക അധ്യാപനത്തിന് പുറമെ പേരാമ്പ്രയിൽ കീർത്തന നടത്തിയിരുന്ന 'മസ്‌ക ബൺ' കച്ചവടത്തെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കി.

കച്ചവടത്തിന്റെ മറവിൽ വിദ്യാർത്ഥികളിലേക്ക് ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിലെ കസ്റ്റഡി ചോദ്യം ചെയ്യലിലൂടെ വ്യക്തത വരുമെന്നാണ് പൊലീസ് നിഗമനം. സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പോലീസ് നടത്തിവരുന്ന 'ഓപ്പറേഷൻ തൂഫാൻ 'ന്റെ പരിശോധനയുടെ ഭാഗമായാണ് കീർത്തന വലയിലാകുന്നത്.

കഴിഞ്ഞ ദിവസം കീർത്തനയുടെ വീട്ടിൽ പോലീസ് നടത്തിയ രഹസ്യ പരിശോധനയിലാണ് കൃത്യമായ തെളിവുകളോടെ അധ്യാപിക അറസ്റ്റിലാകുന്നത്. വെറുമൊരു ലഹരിക്കടതിനപ്പുറം, തന്റെ ഔദ്യോഗിക പദവിയും കഴിവും കീർത്തന ഇതിനായി ദുരുപയോഗം ചെയ്തുവോ എന്ന സംശയത്തിലാണ് അന്വേഷണസംഘം.

കോഴിക്കോട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ സൂംബ, യോഗ എന്നിവ പരിശീലിപ്പിക്കാനായി കീർത്തന എത്തിയിരുന്നു. ഈ പശ്ചാത്തലം മുൻനിർത്തി, ഇവർ സ്കൂൾ വിദ്യാർത്ഥികളെ ലഹരിവലയിൽ പെടുത്തിയിട്ടുണ്ടോ എന്ന കാര്യമാണ് പോലീസ് ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത്.

കീർത്തനയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ലഹരി ആവശ്യപ്പെട്ടുകൊണ്ട് നിരവധി ആളുകളാണ് ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചിരിക്കുന്നത്. വൻതോതിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഈ അക്കൗണ്ടുകൾ വഴി നടന്നിട്ടുള്ളത്.

പേരാമ്പ്ര കേന്ദ്രീകരിച്ച് കീർത്തന നടത്തിയ മയക്കുമരുന്ന് കച്ചവടത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇവർക്ക് പിന്നിൽ ലഹരിമരുന്ന് എത്തിച്ചു നൽകുന്ന വലിയൊരു മാഫിയാ ശൃംഖല തന്നെ ഉണ്ടോ എന്നുള്ള അനേഷണത്തിലാണ് പോലീസ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372344/maruthonkara-drug-case-teacher-keerthana-custody)