---
title: "കുറ്റ്യാടിയിൽ ലഹരിയെ തുടച്ചുനീക്കാൻ കുരുന്നുകളുടെ വരക്കൂട്ടുകൾ; കുന്നുമ്മൽ ഉപജില്ലയിൽ ചിത്രരചനാ മത്സരം"
english_title: "Vedika Library Hosts Anti Drug Drawing Competition in Kuttiyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372372/vedika-library-anti-drug-drawing-competition-kuttiyadi"
published_at: "2026-07-14T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a56155db43ea_vedika-library-anti-drug-drawing-competition-kuttiyadi.jpg"
keywords: ["Latest News", "Kuttiyadi", "AntiDrug", "DrawingCompetition", "Students"]
---

# കുറ്റ്യാടിയിൽ ലഹരിയെ തുടച്ചുനീക്കാൻ കുരുന്നുകളുടെ വരക്കൂട്ടുകൾ; കുന്നുമ്മൽ ഉപജില്ലയിൽ ചിത്രരചനാ മത്സരം

> **Lead Summary:** **കുറ്റ്യാടി**:**[**ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളായി നരിക്കൂട്ടുംചാൽ വേദിക വായനശാല. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.

## Article Content

**കുറ്റ്യാടി**:**[**ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളായി നരിക്കൂട്ടുംചാൽ വേദിക വായനശാല. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.

'ലഹരിക്കെതിരെ' എന്ന വിഷയത്തിൽ കുന്നുമ്മൽ ഉപജില്ലയിലെ എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായാണ് മത്സരം ഒരുക്കുന്നത്. ഈ മാസം 18-ന് രാവിലെ 10 മണിക്ക് നരിക്കൂട്ടുംചാൽ വേദിക ഓഡിറ്റോറിയത്തിലാണ് മത്സരം നടക്കുക. ജലച്ചായം ഉപയോഗിച്ചാണ് ചിത്രം വരയ്ക്കേണ്ടത്.

ഒരു വിദ്യാലയത്തിൽ നിന്ന് പരമാവധി മൂന്ന് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന കുട്ടികൾ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ചടങ്ങിൽ മരുതോങ്കര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. പാർത്ഥൻ ഉദ്ഘാടനം നിർവഹിക്കും.

വാർഡ് മെമ്പർ ഫാത്തിമ നാസർ മുഖ്യാതിഥിയായി പങ്കെടുക്കും. കുട്ടികളിലൂടെ ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന്റെ അടിത്തട്ടിലേക്ക് എത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് വേദിക പ്രസിഡന്റ് ജെ.ഡി. ബാബു, സെക്രട്ടറി എസ്.ജെ. സജീവ് കുമാർ എന്നിവർ അറിയിച്ചു.

ലഹരിക്കെതിരായ ഈ പോരാട്ടത്തിൽ പങ്കാളികളാകാൻ എല്ലാ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സംഘാടകർ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9846666528, 9495565383 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372372/vedika-library-anti-drug-drawing-competition-kuttiyadi)