---
title: "അറിവിന്റെ വഴിയിൽ കൂട്ടായി റെഡ്ക്രോസ്; കുറ്റ്യാടി ഉപജില്ലയിലെ പത്ത് വിദ്യാലയങ്ങളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു"
english_title: "Red Cross Distributes Study Kits to Students in Kuttiyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372459/red-cross-study-kit-distribution-kuttiyadi"
published_at: "2026-07-15T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57127bbe8fe_red-cross-study-kit-distribution-kuttiyadi.jpg"
keywords: ["Latest News", "RedCross", "Kuttiyadi", "StudyKit", "Students"]
---

# അറിവിന്റെ വഴിയിൽ കൂട്ടായി റെഡ്ക്രോസ്; കുറ്റ്യാടി ഉപജില്ലയിലെ പത്ത് വിദ്യാലയങ്ങളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **കുറ്റ്യാടി**:**[**ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കുറ്റ്യാടി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ ഉപജില്ലയിലെ പത്ത് വിദ്യാലയങ്ങളിൽ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. ഡോ. ബി.ആർ. അംബേദ്കർ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടന്ന ചടങ്ങ് കുറ്റ്യാടി എം.എൽ.എ കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി**:**[**ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കുറ്റ്യാടി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ ഉപജില്ലയിലെ പത്ത് വിദ്യാലയങ്ങളിൽ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. ഡോ. ബി.ആർ. അംബേദ്കർ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടന്ന ചടങ്ങ് കുറ്റ്യാടി എം.എൽ.എ കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 124 കുട്ടികളാണ് ഈ റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്നത്. ഇവർക്കും പദ്ധതിയിലൂടെ കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ചടങ്ങിൽ റെഡ്ക്രോസ് പ്രസിഡന്റ് സെഡ്.എ. സൽമാൻ അധ്യക്ഷത വഹിച്ചു.

മരുതോങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. ബിജു, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ കരണ്ടോട്, പി.ടി.എ പ്രസിഡന്റ് ലിനീഷ് ഗോപാൽ, വൈസ് പ്രസിഡന്റ് എം. നിജിഷ, എം.പി.ടി.എ ചെയർപേഴ്സൺ അജിത, സാഫ് സെക്രട്ടറി കെ.സി. വിശാഖ് എന്നിവർ ആശംസകൾ നേർന്നു. റെഡ്ക്രോസ് സെക്രട്ടറി ഹാഫിസ് പൊന്നേരി സ്വാഗതവും സീനിയർ സൂപ്രണ്ട് പി.കെ. സുരജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372459/red-cross-study-kit-distribution-kuttiyadi)