---
title: "കുറ്റ്യാടിയിൽ കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് വേണമെന്ന് കോൺഗ്രസ് ; യാത്രാദുരിതത്തിലായി ഉൾപ്രദേശങ്ങൾ"
english_title: "Demand for KSRTC Grama Vandi Service in Kuttiyadi Panchayat-new"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372548/ksrtc-grama-vandi-service-demand-kuttiyadi-new"
published_at: "2026-07-15T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a575f570dc1f_ksrtc-grama-vandi-service-demand-kuttiyadi-new.jpg"
keywords: ["Latest News", "KSRTC", "GramaVandi", "Kuttiyadi", "Transport"]
---

# കുറ്റ്യാടിയിൽ കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് വേണമെന്ന് കോൺഗ്രസ് ; യാത്രാദുരിതത്തിലായി ഉൾപ്രദേശങ്ങൾ

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടിയിൽ ബസ് സൗകര്യം ഇല്ലാത്ത പ്രദേശങ്ങളിലെ യാത്രാ പ്രശ്നം പരിഹരിക്കാൻ കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് ആരംഭിക്കണമെന്ന് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടിയിൽ ബസ് സൗകര്യം ഇല്ലാത്ത പ്രദേശങ്ങളിലെ യാത്രാ പ്രശ്നം പരിഹരിക്കാൻ കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് ആരംഭിക്കണമെന്ന് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

നിട്ടൂർ, നടുപ്പൊയിൽ, ഊരത്ത്, മാവുള്ളച്ചാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് നിലവിൽ യാത്രാസൗകര്യം കുറവായുള്ളത്. ഈ മേഖലകളിലുള്ളവർ യാത്രയ്ക്കായി പൂർണമായും ജീപ്പുകളെയും ഓട്ടോറിക്ഷകളെയും ആശ്രയിക്കുന്നതിനാൽ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്.

സ്‌കൂൾ ബസ് സൗകര്യമില്ലാത്തതിനാൽ വിദ്യാർത്ഥികൾ കിലോമീറ്ററുകളോളം കാൽനടയായാണ് സ്‌കൂളുകളിൽ എത്തുന്നത്. കൂടാതെ, ജോലിസ്ഥലങ്ങളിലേക്ക് പോകുന്ന സ്ത്രീ തൊഴിലാളികൾ കൃത്യസമയത്ത് ജോലിസ്ഥലത്ത് എത്താനാവാതെയും വൈകുന്നേരങ്ങളിൽ വീടുകളിൽ തിരിച്ചെത്താൻ വൈകിയും പ്രയാസപ്പെടുകയാണ്.

സമീപത്തെ പഞ്ചായത്തുകളിൽ ഗ്രാമവണ്ടി സർവീസ് വിജയകരമായി പ്രവർത്തിക്കുമ്പോൾ കുറ്റ്യാടിയിലെ ഉൾപ്രദേശങ്ങളെ അവഗണിക്കുന്നത് ശരിയല്ലെന്ന് യോഗം വിലയിരുത്തി. ഗ്രാമവണ്ടി സർവീസ് ആരംഭിക്കുകയാണെങ്കിൽ സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഗുണം വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും ലഭിക്കും കായും ഇത് സാധാരണക്കാരുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് കോൺഗ്രസ് കമ്മിറ്റിയുടെ നിലപാട്.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ. സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീജേഷ് ഊരത്ത്, പി.പി. ആലിക്കുട്ടി, കെ.പി. മജീദ്, നൗഷാദ് കോവിലത്ത്, കേളോത്ത് ഹമീദ്, പി.പി. ശശികുമാർ, എസ്.ജെ. സജീവ് കുമാർ, മംഗലശ്ശേരി ബാലകൃഷ്ണൻ, എൻ.സി. കുമാരൻ, കിണറ്റുംകണ്ടി അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372548/ksrtc-grama-vandi-service-demand-kuttiyadi-new)