---
title: "നിയമനിർമ്മാണവും ഭരണവും നേരിട്ട് മനസ്സിലാക്കാം; കുറ്റ്യാടി എം.എൽ.എ ഓഫീസിൽ ഇന്റേൺഷിപ്പിന് അവസരം"
english_title: " Kuttiyadi MLA Legislative Assistant Internship 2026 Apply"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372865/kuttiyadi-mla-legislative-assistant-internship-apply"
published_at: "2026-07-17T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59b029b8cd0_kuttiyadi-mla-legislative-assistant-internship-apply.jpg"
keywords: ["Latest News", "Kuttiyadi MLA", "Internship", "Legislative Assistant"]
---

# നിയമനിർമ്മാണവും ഭരണവും നേരിട്ട് മനസ്സിലാക്കാം; കുറ്റ്യാടി എം.എൽ.എ ഓഫീസിൽ ഇന്റേൺഷിപ്പിന് അവസരം

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടിയിൽ പൊതുപ്രവർത്തനത്തിലും നിയമനിർമ്മാണ പ്രക്രിയകളിലും പ്രായോഗിക പരിചയം നേടാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്ക് അവസരമൊരുക്കി കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ ഓഫീസ്. 'ലെജിസ്ലേറ്റീവ് അസിസ്റ്റന്റ് ഇന്റേൺഷിപ്പ്' പദ്ധതിയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടിയിൽ പൊതുപ്രവർത്തനത്തിലും നിയമനിർമ്മാണ പ്രക്രിയകളിലും പ്രായോഗിക പരിചയം നേടാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്ക് അവസരമൊരുക്കി കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ ഓഫീസ്. 'ലെജിസ്ലേറ്റീവ് അസിസ്റ്റന്റ് ഇന്റേൺഷിപ്പ്' പദ്ധതിയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

എം.എൽ.എ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ പദ്ധതിയിലൂടെ, നിയമനിർമ്മാണം എങ്ങനെ നടക്കുന്നുവെന്ന് അടുത്തറിയാനും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലും നയരൂപീകരണത്തിലും സജീവമായി പങ്കാളികളാകാനും സാധിക്കും.

ഭരണപരമായ കാര്യങ്ങളിൽ പ്രായോഗിക പരിശീലനം നേടാൻ താൽപ്പര്യമുള്ളവർക്ക് ഇതൊരു മികച്ച അവസരമായിരിക്കും. ബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും ബിരുദം പൂർത്തിയാക്കിയവർക്കും ഇന്റേൺഷിപ്പിന് അപേക്ഷിക്കാം.

താൽപ്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:

ഫോൺ: 90725 91779, 0496 2591779

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372865/kuttiyadi-mla-legislative-assistant-internship-apply)