---
title: "തൊട്ടിൽപ്പാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്കേറ്റു"
english_title: "Car Crashes Into Tree And Falls Into Canal At Thottilpalam, Passengers Injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372899/kozhikode-thottilpalam-car-accident-canal-"
published_at: "2026-07-17T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59cda88bbbd_kozhikode-thottilpalam-car-accident-canal-.jpg"
keywords: ["Thottilpalam Accident", "Kozhikode News", "Car Crash", "Road Accident Kerala"]
---

# തൊട്ടിൽപ്പാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്കേറ്റു

> **Lead Summary:** **കുറ്റ്യാടി : **ദേവർകോവിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു . പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് സംഭവം.

## Article Content

**കുറ്റ്യാടി : **ദേവർകോവിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു . പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് സംഭവം.

എടപ്പാൾ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വയനാട്ടിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടം. അപകടത്തിന്റെ ശബ്‍ദം കേട്ടാണ് നാട്ടുകാർ വിവരം അറിഞ്ഞത് . പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.അപകടത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372899/kozhikode-thottilpalam-car-accident-canal-)