---
title: "സ്വയംപര്യാപ്തതയുടെ മധുരം;  കുന്നുമ്മൽ ബ്ലോക്കിന്റെ 'ഗ്രാമദീപം' വനിതാ ബേക്കറിക്ക് തുടക്കമായി"
english_title: "Gramadeepam Women Bakery Unit Nariyapetta Kunnummal Block"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372943/gramadeepam-women-bakery-unit-naripatta-kunnummal"
published_at: "2026-07-17T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59ec9404614_gramadeepam-women-bakery-unit-naripatta-kunnummal.jpg"
keywords: ["Latest News", "Kunnummal Block", "Women Bakery", "Gramadeepam", "Women Empowerment"]
---

# സ്വയംപര്യാപ്തതയുടെ മധുരം;  കുന്നുമ്മൽ ബ്ലോക്കിന്റെ 'ഗ്രാമദീപം' വനിതാ ബേക്കറിക്ക് തുടക്കമായി

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടി നരിപ്പറ്റ ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് സ്വയംതൊഴിൽ അവസരങ്ങൾ ഒരുക്കി സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വനിതാ ബേക്കറി യൂനിറ്റ് പ്രവർത്തനമാരംഭിച്ചു.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടി നരിപ്പറ്റ ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് സ്വയംതൊഴിൽ അവസരങ്ങൾ ഒരുക്കി സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വനിതാ ബേക്കറി യൂനിറ്റ് പ്രവർത്തനമാരംഭിച്ചു.

നരിപ്പറ്റ കിഴക്കേ വള്ളിത്തറയിൽ ആരംഭിച്ച 'ഗ്രാമദീപം വനിതാ ബേക്കറി യൂനിറ്റ്' ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി. രവീന്ദ്രൻ ചടങ്ങിൽ ആദ്യ വിൽപ്പന നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സരിത മുരളി സ്വാഗതം ആശംസിച്ചു. വ്യവസായ വികസന ഓഫീസർ എ.പി. സിജിത്ത്, എൻ.കെ. ലീല, സി.കെ. വിജയ്, ഷാജു ടോം, വി.ടി. അശോകൻ, പി. തുളസി എന്നിവർ ആശംസകൾ നേർന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372943/gramadeepam-women-bakery-unit-naripatta-kunnummal)