---
title: "വി.ബി.ജി പദ്ധതി: ജനപ്രതിനിധികൾക്കായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ ശില്പശാല"
english_title: " VBG Workshop For Representatives Held Kunnummal Block"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372964/vbg-workshop-kunnummal-block-panchayat"
published_at: "2026-07-17T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59fb033329d_vbg-workshop-kunnummal-block-panchayat.jpg"
keywords: ["Latest News", "Kunnummal", "VBG Mission", "Workshop", "Panchayat"]
---

# വി.ബി.ജി പദ്ധതി: ജനപ്രതിനിധികൾക്കായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ ശില്പശാല

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടി കുന്നുമ്മൽ കേന്ദ്ര സർക്കാരിന്റെ 'വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ - ഗ്രാമീൺ' പദ്ധതിയെക്കുറിച്ച് ജനപ്രതിനിധികൾക്കായി ശില്പശാല സംഘടിപ്പിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടി കുന്നുമ്മൽ കേന്ദ്ര സർക്കാരിന്റെ 'വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ - ഗ്രാമീൺ' പദ്ധതിയെക്കുറിച്ച് ജനപ്രതിനിധികൾക്കായി ശില്പശാല സംഘടിപ്പിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ. സി.കെ. മീന അധ്യക്ഷത വഹിച്ചു. ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങളും ഉപജീവനമാർഗ്ഗങ്ങളും ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച ഈ പദ്ധതിയുടെ വിവിധ ഘടകങ്ങളെക്കുറിച്ചും നടത്തിപ്പ് രീതികളെക്കുറിച്ചും വില്ല്യാപ്പള്ളി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനൂപ്, കുന്നുമ്മൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശൻ എന്നിവർ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372964/vbg-workshop-kunnummal-block-panchayat)