---
title: "എ ജെ ജെ എം എച്ച് എസ് എസ് ചാത്തങ്കോട്ടുനടയിൽ എൻ.എസ്.എസ് നേതൃത്വത്തിൽ കരനെൽ കൃഷിക്ക് തുടക്കം"
english_title: "NSS Unit Starts Karanel Rice Farming at AJJM HSS Chathankottunada in Kavilumpara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/373521/karanel-rice-farming-nss-ajjmhss-chathankottunada-kavilumpara"
published_at: "2026-07-20T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5de827ccbc4_karanel-rice-farming-nss-ajjmhss-chathankottunada-kavilumpara.jpg"
keywords: ["Latest news", "NSS", "AJJM HSS Chathankottunada", "Kerala Farming", "School Agriculture Project"]
---

# എ ജെ ജെ എം എച്ച് എസ് എസ് ചാത്തങ്കോട്ടുനടയിൽ എൻ.എസ്.എസ് നേതൃത്വത്തിൽ കരനെൽ കൃഷിക്ക് തുടക്കം

> **Lead Summary:** കാവിലുംപാറ: **[** തനത് നെൽവിത്തുകളുടെ സംരക്ഷണവും ജൈവകൃഷിയുടെ പ്രചാരണവുമായി എ ജെ ജെ എം എച്ച് എസ് എസ് ചാത്തങ്കോട്ടുനട നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ കരനെൽ കൃഷിക്ക് തുടക്കമായി.

## Article Content

കാവിലുംപാറ: **[** തനത് നെൽവിത്തുകളുടെ സംരക്ഷണവും ജൈവകൃഷിയുടെ പ്രചാരണവുമായി എ ജെ ജെ എം എച്ച് എസ് എസ് ചാത്തങ്കോട്ടുനട നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ കരനെൽ കൃഷിക്ക് തുടക്കമായി.

കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുംപറമ്പത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കരനെൽ കൃഷിയുടെ പ്രാധാന്യവും പാരമ്പര്യ നെൽകൃഷിയുടെ മൂല്യവും ഈ അവസരത്തിൽ അവർ എടുത്തുപറഞ്ഞു.

സ്കൂൾ പ്രിൻസിപ്പൽ ബിന്ദു മൈക്കിൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡംഗങ്ങളായ റോസാക്കുട്ടി, ദിവ്യ പൂവൊടിത്തറ, സിനി കിഴക്കേതിൽ, പ്രിൻസി തുണ്ടിയിൽ, സംഗീത കച്ചേരി, എം. സുജിന എന്നിവർ ആശംസകൾ അർപ്പിച്ചു. പരിചയസമ്പന്നനായ കരനെൽ കർഷകൻ വി. സി. കുമാരൻ കരനെൽ കൃഷിയുടെ രീതികളെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും വിദ്യാർത്ഥികളോട് സംസാരിച്ചു.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി. സി. ഗ്രീഷ്മയുടെ നേതൃത്വത്തിൽ എൻ.എസ്.എസ് വോളന്റിയർമാർ കൃഷിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾ നേരിട്ട് പാടത്ത് ഇറങ്ങി കൃഷി ജോലികളിൽ പങ്കാളികളായി.

ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും ഭാഗമായി സ്കൂൾ തലത്തിൽ ആരംഭിച്ച ഈ സംരംഭം പ്രദേശത്ത് മാതൃകാപരമായ പ്രവർത്തനമായി മാറുമെന്ന് അധ്യാപകരും നാട്ടുകാരും അഭിപ്രായപ്പെട്ടു.

പാരമ്പര്യം നിലനിർത്തിക്കൊണ്ട് പുതലമുറയ്ക്ക് കൃഷിയോടുള്ള താല്പര്യം വളർത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൃഷി വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് പരിപാടി നടപ്പാക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/373521/karanel-rice-farming-nss-ajjmhss-chathankottunada-kavilumpara)