---
title: " അമ്പലകുളങ്ങര ആക്രി കടയിൽ 1.67 ലക്ഷം കവർച്ച; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ"
english_title: "Interstate Thieves Arrested for Rs 1.67 Lakh Theft at Kakkat Scrap Shop in Kozhikode"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/373642/kakkat-scrap-shop-theft-interstate-thieves-arrested-nadapuram"
published_at: "2026-07-21T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5efa68ada0c_kakkat-scrap-shop-theft-interstate-thieves-arrested-nadapuram.jpg"
keywords: ["Latest news", "Kakkat Theft", "Nadapuram Police", "Interstate Robbery", "Kozhikode News"]
---

#  അമ്പലകുളങ്ങര ആക്രി കടയിൽ 1.67 ലക്ഷം കവർച്ച; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ

> **Lead Summary:** കുറ്റ്യാടി: **[**കക്കട്ട് അമ്പലകുളങ്ങരയിലെ ആക്രി കടയിൽ നിന്ന് 1.67 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. കടമേരി സ്വദേശി എടച്ചേരി വീട്ടിൽ റിജാസ് , തൊട്ടിൽപ്പാലം മൊയിലോത്തറ സ്വദേശി നാരോള്ള പറമ്പത്ത് ഷിജു എന്ന ഷൈജു എന്നിവരെയാണ് നാദാപുരം ഡിവൈ.എസ്.പി. കെ.ജി. പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും പോലീസും ചേർന്ന് പിടികൂടിയത്.

## Article Content

കുറ്റ്യാടി: **[**കക്കട്ട് അമ്പലകുളങ്ങരയിലെ ആക്രി കടയിൽ നിന്ന് 1.67 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. കടമേരി സ്വദേശി എടച്ചേരി വീട്ടിൽ റിജാസ് , തൊട്ടിൽപ്പാലം മൊയിലോത്തറ സ്വദേശി നാരോള്ള പറമ്പത്ത് ഷിജു എന്ന ഷൈജു എന്നിവരെയാണ് നാദാപുരം ഡിവൈ.എസ്.പി. കെ.ജി. പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും പോലീസും ചേർന്ന് പിടികൂടിയത്.

ഇരിങ്ങണ്ണൂർ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ ചോദ്യം ചെയ്തപ്പോഴാണ് അന്തർ സംസ്ഥാന മോഷ്ടാക്കളെന്ന് നാദാപുരം പോലീസിന് വ്യക്തമായത്.

കാസർകോട് ഉപ്പളയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ സംബന്ധിച്ച് കാസർകോട് പോലീസിൽ നിന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്, കേസിൽ കർണാടക സ്വദേശിയായ അഷ്റഫിനെയും പിടികൂടാനുണ്ട്.

റിജാസ് സംസ്ഥാനത്തെ വിവിധ ജില്ലകളിലും കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലുമായി ഏകദേശം 250-ഓളം മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച്ചയാണ് ഇരിങ്ങണ്ണൂർ നീതി മെഡിക്കൽ ഷോപ്പിന്റെ ഷട്ടർ കുത്തിത്തുറന്ന് 22,000 രൂപ കവർന്നത്.

ഇതിന് പിന്നാലെ മുങ്ങിയ പ്രതികൾ അമ്പലകുളങ്ങരയിലെ ഒരു ആക്രിക്കടയിൽ നിന്നും 1.67 ലക്ഷം രൂപയും കവർന്നു. ആക്രിക്കടയിലെ മോഷണത്തിൽ ഷൈജുവിനും റിജാസിനും പുറമെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി.

ഇരിങ്ങണ്ണൂർ മേഖലയിലെ മുഴുവൻ ബാങ്കുകളിലെയും കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

അറസ്റ്റിലായ പ്രതികളെ നാദാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാദാപുരം ഇൻസ്പെക്ടർ എ. അനിൽ, കുറ്റ്യാടി ഇൻസ്പെക്ടർ എം.പി. ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/373642/kakkat-scrap-shop-theft-interstate-thieves-arrested-nadapuram)