---
title: "രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കക്കട്ടിൽ പന്തംകൊളുത്തി കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം"
english_title: "Congress Protest in Kunnummal Against Rahul Gandhi Arrest"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/373934/rahul-gandhi-arrest-protest-kunnummal-congress-torch-rally"
published_at: "2026-07-22T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a608b496a263_rahul-gandhi-arrest-protest-kunnummal-congress-torch-rally.jpg"
keywords: ["Latest news", "Rahul Gandhi", "Congress Protest", "Kunnummal", "Kerala Politics", "Arrest"]
---

# രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കക്കട്ടിൽ പന്തംകൊളുത്തി കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം

> **Lead Summary:** കക്കട്ടിൽ:**[ **രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കുന്നുമ്മൽ തവിടോറ കുന്നിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് പ്രവർത്തകർ രേഖപ്പെടുത്തിയത്.

## Article Content

കക്കട്ടിൽ:**[ **രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കുന്നുമ്മൽ തവിടോറ കുന്നിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് പ്രവർത്തകർ രേഖപ്പെടുത്തിയത്.

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കുന്നുമ്മൽ മണ്ഡലത്തിലും കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങിയത്.. പന്തം കൊളുത്തിയും മുദ്രാവാക്യം വിളിച്ചും കേന്ദ്ര സർക്കാരിനെതിരെ മുഴക്കി.

ജനാധിപത്യത്തെ അടിച്ചമർത്താനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായി പോരാടുമെന്നും നേതാക്കൾ പറഞ്ഞു.ഗ്രാമ പഞ്ചായത്ത് അംഗം എലിയാറ ആനന്ദൻ പി.കെ. ലിഗേഷ്,ബീന എലിയാറ , എം എം മിഥുൻ, ഇപ്രകാശൻ, ടി.വി ദിലീപൻ എം.പി ശ്രീജിത്ത്, ഇ അർജുൻ, ടി.വി സിന്ധു, ഇ. അഭിരാം എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/373934/rahul-gandhi-arrest-protest-kunnummal-congress-torch-rally)