---
title: "കുറ്റ്യാടിയിൽ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി; പോലീസ് കേസെടുത്തു"
english_title: "Woman Pedestrian Injured In Scooter Accident At Kuttiyadi Police Case Registered"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/374285/scooter-hit-pedestrian-injured-kuttiyadi-police-case"
published_at: "2026-07-24T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dc6b2d4eb2_thuneri-bike-accident-elderly-injured-case.jpg"
keywords: ["Latest News", "Kuttiyadi Accident", "Pedestrian Accident", "Scooter Crash", "Traffic Accident"]
---

# കുറ്റ്യാടിയിൽ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി; പോലീസ് കേസെടുത്തു

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടി ടൗണിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് സ്ത്രീക്ക് പരിക്ക് പറ്റിയതായി പരാതി . എസ്.ആർ.കെ ഫാൻസി ആൻഡ് ഫുട്‌വെയർ കടയ്ക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കടയുടെ സമീപത്തുനിന്ന് റോഡ് മുറിച്ചുകടക്കുകയായിരുന്ന മൊയിലോത്തറ സ്വദേശിയായ ഉഷയ്ക്കാണ് പരിക്ക് പറ്റിയത്.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടി ടൗണിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് സ്ത്രീക്ക് പരിക്ക് പറ്റിയതായി പരാതി . എസ്.ആർ.കെ ഫാൻസി ആൻഡ് ഫുട്‌വെയർ കടയ്ക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കടയുടെ സമീപത്തുനിന്ന് റോഡ് മുറിച്ചുകടക്കുകയായിരുന്ന മൊയിലോത്തറ സ്വദേശിയായ ഉഷയ്ക്കാണ് പരിക്ക് പറ്റിയത്.

കുറ്റ്യാടി ഭാഗത്തുനിന്ന് നാദാപുരം ഭാഗത്തേക്ക് വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഉഷയ്ക്ക് നിസ്സാര പരിക്കുകളാണ് പറ്റിയിട്ടുള്ളത്. സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/374285/scooter-hit-pedestrian-injured-kuttiyadi-police-case)