---
title: "തൊട്ടിൽപാലത്ത് എൻപതുകാരി മരത്തിൽ തൂങ്ങി മരിച്ച നിലയിൽ "
english_title: "80 Year Old Woman Found Hanging In Kunduthode Kozhikode-new"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/374715/80-year-old-woman-found-hanging-kunduthode-kuttyadi-new"
published_at: "2026-07-26T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65c445b1b5a_80-year-old-woman-found-hanging-kunduthode-kuttyadi-new.jpg"
keywords: ["Latest News", "Kunduthode", "Kuttyadi", "Suicide", "Police Investigation"]
---

# തൊട്ടിൽപാലത്ത് എൻപതുകാരി മരത്തിൽ തൂങ്ങി മരിച്ച നിലയിൽ 

> **Lead Summary:** കുറ്റ്യാടി:**[**തൊട്ടിൽപാലം കുണ്ടുതോടിൽ വയോധികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടുതോട് തുമ്പക്കുന്നത്ത് വീട്ടിൽ പരേതനായ ഒണക്കന്റെ ഭാര്യ പാറു ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയുടെയും ഇന്ന് രാവിലെ 7:30നും ഇടയിലുള്ള സമയത്താണ് സംഭവം നടന്നത്.

## Article Content

കുറ്റ്യാടി:**[**തൊട്ടിൽപാലം കുണ്ടുതോടിൽ വയോധികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടുതോട് തുമ്പക്കുന്നത്ത് വീട്ടിൽ പരേതനായ ഒണക്കന്റെ ഭാര്യ പാറു ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയുടെയും ഇന്ന് രാവിലെ 7:30നും ഇടയിലുള്ള സമയത്താണ് സംഭവം നടന്നത്.

വീടിന് സമീപത്തുള്ള മരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും സ്ഥലത്തെത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തിൽ തൊട്ടിൽപാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

**
**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/374715/80-year-old-woman-found-hanging-kunduthode-kuttyadi-new)