---
title: "കുറ്റ്യാടി ചുരത്തിൽ കെ എസ് ആർ ട്ടി സി ബസുകൾ പതിവായി തകരാറിൽ; ഭീതിയിലമർന്ന് യാത്രക്കാർ"
english_title: "Old KSRTC Buses Breakdown Thottilpalam Ghat Kozhikode Passengers Fear"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/374742/old-ksrtc-buses-breakdown-thottilpalam-ghat"
published_at: "2026-07-26T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65e9a18124d_old-ksrtc-buses-breakdown-thottilpalam-ghat.jpg"
keywords: ["Latest News", "KSRTC", "Kuttyadi", "Bus Breakdown", "Ghat Road"]
---

# കുറ്റ്യാടി ചുരത്തിൽ കെ എസ് ആർ ട്ടി സി ബസുകൾ പതിവായി തകരാറിൽ; ഭീതിയിലമർന്ന് യാത്രക്കാർ

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടി ചുരം കയറുന്ന കെ എസ് ആർ ട്ടി സി ബസുകൾ പതിവായി പാതിവഴിയിൽ കേടാവുന്നതും സർവീസ് മുടങ്ങുന്നതും യാത്രക്കാർക്ക് വലിയ ഭീതിയും ദുരിതവുമാകുന്നു. കാലപ്പഴക്കം ചെന്ന ബസുകളാണ് ഈ റൂട്ടിൽ സർവീസിന് ഉപയോഗിക്കുന്നത് എന്നതാണ് അപകടഭീഷണി ഇരട്ടിയാക്കുന്നത്.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടി ചുരം കയറുന്ന കെ എസ് ആർ ട്ടി സി ബസുകൾ പതിവായി പാതിവഴിയിൽ കേടാവുന്നതും സർവീസ് മുടങ്ങുന്നതും യാത്രക്കാർക്ക് വലിയ ഭീതിയും ദുരിതവുമാകുന്നു. കാലപ്പഴക്കം ചെന്ന ബസുകളാണ് ഈ റൂട്ടിൽ സർവീസിന് ഉപയോഗിക്കുന്നത് എന്നതാണ് അപകടഭീഷണി ഇരട്ടിയാക്കുന്നത്.

പത്ത് വർഷത്തിലേറെയായി തൊട്ടിൽപാലം ഡിപ്പോയിലേക്ക് പുതിയ ബസുകളൊന്നും അനുവദിച്ചിട്ടില്ല. നിലവിൽ പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള ബസുകളാണ് ചുരത്തിലൂടെ അപകടകരമായ രീതിയിൽ ഓടുന്നത്. ഈ റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നടത്താത്തതിനാൽ നാട്ടുകാരുടെയും സ്ഥിരം യാത്രക്കാരുടെയും ഏക ആശ്രയം കെ എസ് ആർ ട്ടി സി മാത്രമാണ്.

അതിനാൽ ജീവൻ പണയം വെച്ച് തകരാറുള്ള ബസുകളിൽ യാത്ര ചെയ്യാൻ ജനങ്ങൾ നിർബന്ധിതരാവുകയാണ്. കഴിഞ്ഞ ദിവസം ചുരത്തിലെ എട്ടാം വളവിൽ വെച്ച് വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. മുൻപേ പോയ ബസ് കേടായതിനെ തുടർന്ന് അതിലെ യാത്രക്കാരെക്കൂടി കയറ്റിയതോടെ അമിത ഭാരവുമായെത്തിയ ബസിന്റെ ബ്രേക്ക് പെട്ടെന്ന് തകരാറിലാവുകയായിരുന്നു.

ഡ്രൈവർ സമയോചിതമായി ഇടപെട്ട് ബസ് ചുരത്തിലെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിപ്പിച്ചു നിർത്തിയതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/374742/old-ksrtc-buses-breakdown-thottilpalam-ghat)