---
title: "കുറ്റ്യാടിയിൽ തെങ്ങ് മുറിക്കവേ തെങ്ങോടുകൂടി താഴേക്ക് വീണു: തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "Kuttiady Accident Coconut Tree Cutter Dies Jabbar Death"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/374957/kuttiady-accident-coconut-tree-cutter-dies"
published_at: "2026-07-27T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a673e327782a_kuttiady-accident-coconut-tree-cutter-dies-kozhikode.jpg"
keywords: ["Kuttiady", "Accident", "Coconut Tree", "Worker Death"]
---

# കുറ്റ്യാടിയിൽ തെങ്ങ് മുറിക്കവേ തെങ്ങോടുകൂടി താഴേക്ക് വീണു: തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. പുത്തൻപുരയിൽ കള്ളിക്കാടൻ ജബ്ബാർ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കള്ളാട് ചെറ്റയിൽ പീടികക്ക് സമീപമായിരുന്നു ദാരുണമായ സംഭവം.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. പുത്തൻപുരയിൽ കള്ളിക്കാടൻ ജബ്ബാർ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കള്ളാട് ചെറ്റയിൽ പീടികക്ക് സമീപമായിരുന്നു ദാരുണമായ സംഭവം.

പ്രദേശത്ത് തെങ്ങ് മുറിച്ച് കൊണ്ടിരിക്കെ ജബ്ബാർ തെങ്ങോടുകൂടി താഴേക്ക് വീഴുകയായിരുന്നു. ​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജബ്ബാറിനെ ഉടൻ തന്നെ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/374957/kuttiady-accident-coconut-tree-cutter-dies)