---
title: "സ്ത്രീധന പീഡനം; കുറ്റ്യാടിയിൽ ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസ്"
english_title: "Dowry Harassment Case Kuttiady Husband Relatives Booked By Police"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/376748/kuttiady-dowry-harassment-case-6-booked"
published_at: "2026-08-05T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72d2df65e74_kuttiady-dowry-harassment-case-6-booked.jpg"
keywords: ["DOWRY", "CASE", "WOMEN", "POLIC", "FRAUD"]
---

# സ്ത്രീധന പീഡനം; കുറ്റ്യാടിയിൽ ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസ്

> **Lead Summary:** **കുറ്റ്യാടി:[**സ്ത്രീധന പീഡനവും വിശ്വാസവഞ്ചനയും നടത്തിയ യുവതിയുടെ പരാതിയിൽ ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ 6 പേർക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

**കുറ്റ്യാടി:[**സ്ത്രീധന പീഡനവും വിശ്വാസവഞ്ചനയും നടത്തിയ യുവതിയുടെ പരാതിയിൽ ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ 6 പേർക്കെതിരെ പോലീസ് കേസെടുത്തു.

പാലേരി ആക്കണ്ടേ പറമ്പത്ത് വീട്ടിൽ റംഷീദുമായി വിവാഹം കഴിഞ്ഞ് ഭാര്യാഭർത്താക്കൻമാരായി താമസിച്ചുവരികെ പ്രതികൾ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചന്നാരോപിച്ചാണ് അഫ്സീന എം.കെ പ്രതികളായ റംഷീദ്, കുഞ്ഞുമൊയ്തീൻ, സുഹറ, പാത്തു, റിഷാന എന്നിവർക്കെതിരെ പരാതി നൽകിയത്.

വിവാഹ സമ്മാനമായി ലഭിച്ച 25 പവൻ സ്വർണാഭരണങ്ങൾ ഒന്നാം പ്രതിയായ റംഷീദ് കൈക്കലാക്കുകയും, അത് വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് മൂന്നാം പ്രതിയുടെ പേരിൽ 24 സെന്റ് സ്ഥലം വാങ്ങുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.

കൂടാതെ വീടും സ്ഥലവും വാങ്ങാനായി അഫ്‌സീനയുടെ പിതാവിൽ നിന്ന് 30 ലക്ഷം രൂപ വാങ്ങി തിരികെ നൽകാതെ വിശ്വാസവഞ്ചന കാട്ടിയതായും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/376748/kuttiady-dowry-harassment-case-6-booked)