---
title: "കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്ക്പറ്റിയ പരാതിയിൽ കേസെടുത്തു "
english_title: "KSRTC Bus Hits Lorry In Kuttiady Driver Injured Case Registered"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/376755/kuttiady-ksrtc-bus-lorry-collision-case"
published_at: "2026-08-05T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72d9e99bbbe_kuttiady-ksrtc-bus-lorry-collision-case.jpg"
keywords: ["Accident", "BUS", "ROAD", "CRASH", "Police"]
---

# കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്ക്പറ്റിയ പരാതിയിൽ കേസെടുത്തു 

> **Lead Summary:** **കുറ്റ്യാടി**:[കുറ്റ്യാടിയിൽ കെ എസ് ആർ ടി സി ബസ്സ് ലോറിയിടിച്ച് ലോറി ഡ്രൈവർക്ക് പരിക്ക് പറ്റിയതായി പരാതി. തീക്കുനി ഭാഗത്തുനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും എതിർദിശയിൽ നിന്ന് വന്ന കെ എസ് ആർ ടി സി ബസ് ലോറിയിൽ ഇടിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

## Article Content

**കുറ്റ്യാടി**:[കുറ്റ്യാടിയിൽ കെ എസ് ആർ ടി സി ബസ്സ് ലോറിയിടിച്ച് ലോറി ഡ്രൈവർക്ക് പരിക്ക് പറ്റിയതായി പരാതി. തീക്കുനി ഭാഗത്തുനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും എതിർദിശയിൽ നിന്ന് വന്ന കെ എസ് ആർ ടി സി ബസ് ലോറിയിൽ ഇടിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

തീക്കുനി മസാക്കൻ സൂപ്പർ മാർക്കറ്റിന് മുൻവശമുള്ള റോഡിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ലോറി ഡ്രൈവർ മാഷ് ഹൂദിന്റെ വലത് കാൽ സ്റ്റിയറിങ്ങിനടിയിൽ കുടുങ്ങുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും, പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/376755/kuttiady-ksrtc-bus-lorry-collision-case)