സഹപാഠിയ്ക്ക് സ്നേഹവീടൊരുക്കി നാഷണൽ സർവ്വീസ് സ്കീം

സഹപാഠിയ്ക്ക് സ്നേഹവീടൊരുക്കി  നാഷണൽ സർവ്വീസ് സ്കീം
Oct 6, 2021 01:42 PM | By Anjana Shaji

തൊട്ടിൽപ്പാലം : സഹപാഠിയ്ക്കൊരു തണൽ എന്ന പദ്ധതിയുടെ ഭാഗമായി ചാത്തങ്കോട്ടു നട ' എ.ജെ.ജോൺ മെമ്മോറിയൽ സ്കൂൾ എൻ.എസ്.എസ് വളൻറ്റീയർമാർ ' നിർമ്മിച്ച വീട് കാവിലുംപാറ പഞ്ചായത്തിലെ ഓടങ്കാട്ടുമ്മൽ ദിൽന അജയന് കൈമാറി.

സഹപാഠികളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും സമാഹരിച്ച വിഭവങ്ങളും പി.ടി.എ, മാനേജ്മെൻ്റ്റ് ,സ്റ്റാഫ് ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണവുമാണ് ഈ വീട് എന്ന സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കിയത് '.

പഠനത്തിൽ മിടുക്കിയായ ദിൽനയ്ക്ക് ഒരു വീടൊരുക്കേണ്ട ആവശ്യകത എൻ എസ് എസ് വളണ്ടിയർമാരാണ് പ്രോഗ്രാം ഓഫീസർ ബിജീഷിനെ അറിയിച്ചത്.

കോവിഡ് മഹാമാരി കാലത്തിലെ പ്രതിസന്ധികളെ തരണം ചെയ്താണ് ആറ് ലക്ഷത്തോളം രൂപ ചിലവിൽ മനോഹരമായ ഈ വീടിൻ്റെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചത്.

സംസ്ഥാനത്തൊട്ടാകെ എൻ.എസ്.എസ് വളൻറിയർമാർ നിർമ്മിച്ചു നല്കിയ 25 ഓളം വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം നിർവ്വഹിച്ചു.

കാവിലുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ജി.ജോർജ്ജ് മാസ്റ്റർ ,പ്രിൻസിപ്പൽ ബിന്ദു മൈക്കിൾ, പ്രോഗ്രാം ഓഫീസർ ബിജീഷ് .ബി എന്നിവർ ചേർന്ന് തൊട്ടിൽപ്പാലം ഓടങ്കാടുമ്മലിൽ പണിത വീടിൻ്റെ താക്കോൽദാന കർമ്മം നിർവ്വഹിച്ചു.

പ്രസ്തുത ചടങ്ങിൽ സ്കൂൾ എച്ച്.എം ടി.ടി.മൂസ മാസ്റ്റർ ,നാദാപുരം, കുറ്റ്യാടി എൻ.എസ്.എസ് പി.എ.സി മാരായ അംബുജാക്ഷൻ, ബിജീഷ് സ്കൂൾ മാനേജർ ഫാ.തോമസ് ഇടയാർ പി.ടി.എ ഭാരവാഹികളായ കെ.ടി. മോഹനൻ, കെ.പി.സെബാസ്റ്റ്യൻ സ്റ്റാഫ് പ്രതിനിധി ജിമ്മി ജോസഫ് എൻ.എസ്.എസ് ലീഡർ വൈഷ്ണവ് സി.എസ് തുടങ്ങിയവർ പങ്കെടുത്തു

Sneham made a home for a classmate National Service Scheme

Next TV

Related Stories
കുറ്റ്യാടി സംസ്ഥാന പാത രണ്ടാം റീച്ചിൽ 25 കിലോമീറ്റർ നവീകരണത്തിന് കരട് രൂപമായി

Oct 14, 2021 07:35 AM

കുറ്റ്യാടി സംസ്ഥാന പാത രണ്ടാം റീച്ചിൽ 25 കിലോമീറ്റർ നവീകരണത്തിന് കരട് രൂപമായി

കുറ്റ്യാടി സംസ്ഥാന പാത രണ്ടാം റീച്ചിൽ 25 കിലോമീറ്റർ നവീകരണത്തിന് കരട് രൂപമായി...

Read More >>
പോത്തുംകുട്ടി വളർത്തൽ കുന്നുമ്മൽ ബ്ലോക്കിലും നടപ്പിലാക്കും

Oct 13, 2021 09:30 PM

പോത്തുംകുട്ടി വളർത്തൽ കുന്നുമ്മൽ ബ്ലോക്കിലും നടപ്പിലാക്കും

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻറെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ 22 ബ്ലോക്കിൽ നടപ്പിലാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതി കുന്നുമ്മൽ...

Read More >>
സ്നേഹാദരം; ചങ്ങമ്പുഴക്കവിതകളിലൂടെ ജീവിച്ച ആണ്ടി പുന്നത്തോട്ടത്തിന് സ്നേഹാദരം

Oct 11, 2021 08:46 AM

സ്നേഹാദരം; ചങ്ങമ്പുഴക്കവിതകളിലൂടെ ജീവിച്ച ആണ്ടി പുന്നത്തോട്ടത്തിന് സ്നേഹാദരം

ചങ്ങമ്പുഴക്കവിതകളിലൂടെ ജീവിച്ച ആണ്ടി പുന്നത്തോട്ടത്തിന് സ്നേഹാദരം. മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴയുടെ ജന്മദിനത്തിൽ സ്നേഹാദരവ് ഏറ്റുവാങ്ങി...

Read More >>
വിദ്യാരംഭം; ഊരത്ത് ശിവക്ഷേത്രത്തിൽ ബുധനാഴ്ച ഗ്രന്ഥം വെപ്പ്‌

Oct 11, 2021 06:24 AM

വിദ്യാരംഭം; ഊരത്ത് ശിവക്ഷേത്രത്തിൽ ബുധനാഴ്ച ഗ്രന്ഥം വെപ്പ്‌

ഊരത്ത് എടക്കാട് ശിവക്ഷേത്രത്തിൽ ബുധനാഴ്ച ഗ്രന്ഥം...

Read More >>
ഷേജിനയ്ക്ക് ഒന്നാംസ്ഥാനം; ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ മലയോരഗ്രാമത്തിന് അഭിമാനനേട്ടം

Oct 10, 2021 10:14 AM

ഷേജിനയ്ക്ക് ഒന്നാംസ്ഥാനം; ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ മലയോരഗ്രാമത്തിന് അഭിമാനനേട്ടം

ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ 1500, 800 മീറ്റർ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച ഷേജിനയ്ക്ക് ഒന്നാംസ്ഥാനം....

Read More >>
Top Stories