---
title: "കുറ്റ്യാടിയുടെ വികസനം; പൊതുമരാമത്ത് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എംഎൽഎ "
english_title: "Parakkal Abdulla MLA Meets PWD Minister to Review Kuttiadi Development Projects"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/378449/parakkal-abdulla-mla-meets-pwd-minister-kuttiadi-development"
published_at: "2026-08-14T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e9b5b33188_parakkal-abdulla-mla-meets-pwd-minister-kuttiadi-development.jpg"
keywords: ["Kuttiadi", "Parakkal Abdulla", "PWD Minister", "Kuttiadi Development"]
---

# കുറ്റ്യാടിയുടെ വികസനം; പൊതുമരാമത്ത് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എംഎൽഎ 

> **Lead Summary:** **കുറ്റ്യാടി: [ **കുറ്റ്യാടി** **നിയോജകമണ്ഡലത്തിലെ റോഡുകളും പാലങ്ങളും ഉള്‍പ്പെടെയുള്ള പ്രധാന വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറുമായി പാറക്കൽ കുഞ്ഞബ്ദുള്ള എംഎൽഎ തിരുവനന്തപുരത്ത് വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് മണ്ഡലത്തിലെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്.

## Article Content

**കുറ്റ്യാടി: [ **കുറ്റ്യാടി** **നിയോജകമണ്ഡലത്തിലെ റോഡുകളും പാലങ്ങളും ഉള്‍പ്പെടെയുള്ള പ്രധാന വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറുമായി പാറക്കൽ കുഞ്ഞബ്ദുള്ള എംഎൽഎ തിരുവനന്തപുരത്ത് വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് മണ്ഡലത്തിലെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്.

മണ്ഡലത്തില്‍ പുരോഗമിക്കുന്നതും പുതിയതായി തുടക്കം കുറിക്കേണ്ടതുമായ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എംഎൽഎ മന്ത്രിയോട് ആവശ്യപ്പെട്ടു. നിലവിലുള്ള സാങ്കേതിക തടസ്സങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും, ചില പദ്ധതികള്‍ക്ക് അധിക ഫണ്ട് അനുവദിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നും കൂടിക്കാഴ്ചയില്‍ അഭ്യര്‍ത്ഥിച്ചു.

കുറ്റ്യാടിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ വേഗവും കാര്യക്ഷമതയും ഉറപ്പുവരുത്താനുള്ള എല്ലാ ശ്രമങ്ങള്‍ക്കും മന്ത്രി പരിപൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/378449/parakkal-abdulla-mla-meets-pwd-minister-kuttiadi-development)