---
title: "ശ്രീരാം ഫൈനാൻസ് തട്ടിപ്പ് പരാതി; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ  കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി രംഗത്ത്"
english_title: "DYFI Demands Thorough Probe into Sriram Finance Fake Loan Scam in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/378475/sriram-finance-fake-loan-scam-dyfi-kuttiadi"
published_at: "2026-08-14T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ebf7f98128_sriram-finance-fake-loan-scam-dyfi-kuttiadi.jpg"
keywords: ["Kuttiadi", "Sriram Finance", "DYFI", "Fake Loan Scam"]
---

# ശ്രീരാം ഫൈനാൻസ് തട്ടിപ്പ് പരാതി; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ  കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി രംഗത്ത്

> **Lead Summary:** **കുറ്റ്യാടി: [**ശ്രീരാം ഫൈനാൻസ് കുറ്റ്യാടി ശാഖയിൽ നിരവധി പേരുടെ പേരിൽ വ്യാജ ലോണുകൾ എടുത്തു തട്ടിപ്പ് നടത്തിയെന്ന സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി: [**ശ്രീരാം ഫൈനാൻസ് കുറ്റ്യാടി ശാഖയിൽ നിരവധി പേരുടെ പേരിൽ വ്യാജ ലോണുകൾ എടുത്തു തട്ടിപ്പ് നടത്തിയെന്ന സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

സംഘടന പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് തൊട്ടിൽപ്പാലം സ്വദേശി വി.കെ. മഹേഷിന്റെ പരാതിയിൽ പൊലീസ് ഇക്കാര്യത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.

മാധ്യമങ്ങളിലൂടെ വിഷയം പുറത്തുവന്നതിനെ തുടർന്ന് സിബിൽ സ്കോർ പരിശോധിച്ച നിരവധി വ്യക്തികളുടെ പേരിൽ സമാനമായ രീതിയിൽ വ്യാജ ലോണുകൾ ചേർത്ത് പണം അപഹരിക്കപ്പെട്ടതായി സമാന പരാതികൾ ഉയരുന്നുണ്ട്.

ശ്രീറാം ഫൈനാൻസുമായി ബന്ധപ്പെട്ടവർ ഇത് സാങ്കേതിക തകരാറാണെന്നും ഉടൻ പരിഹരിക്കുമെന്നും ഉറപ്പുനൽകുന്നുണ്ടെങ്കിലും ഇടപാടുകാരുടെയും നാട്ടുകാരുടെയും ഇടയിൽ ആശങ്ക പൂർണ്ണമായും ഒഴിഞ്ഞിട്ടില്ലാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്.

വ്യാജരേഖകൾ ചമച്ച് സാമ്പത്തിക നേട്ടത്തിനായി വൻ തോതിൽ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ പ്രസ്തുത വിഷയത്തിൽ ഉടൻ പരിഹാരം കണ്ടെത്തണമെന്നും, കുറ്റക്കാരെ മുഴുവൻ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/378475/sriram-finance-fake-loan-scam-dyfi-kuttiadi)