---
title: "പുഞ്ചിരിക്കുന്ന കാവൽക്കാരന് സല്യൂട്ട്; കുറ്റ്യാടി ടൗണിലെ പ്രിയപ്പെട്ട ഹോംഗാർഡ് പുഷ്പാംഗദന് ആദരം"
english_title: "Kuttiyadi School PTA Honours Homeguard Pushpangadan For Traffic Service"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/378776/kuttiyadi-school-pta-honours-homeguard-pushpangadan"
published_at: "2026-08-16T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a816e82719fc_kuttiyadi-school-pta-honours-homeguard-pushpangadan.jpg"
keywords: ["Kuttiyadi Homeguard", "Pushpangadan", "Traffic Police", "Kuttiady MIUP School"]
---

# പുഞ്ചിരിക്കുന്ന കാവൽക്കാരന് സല്യൂട്ട്; കുറ്റ്യാടി ടൗണിലെ പ്രിയപ്പെട്ട ഹോംഗാർഡ് പുഷ്പാംഗദന് ആദരം

> **Lead Summary:** **കുറ്റ്യാടി: **ടൗണിൽ ട്രാഫിക് നിയന്ത്രിച്ചിരുന്ന ഹോംഗാർഡ് പുഷ്പാംഗദനെ കുറ്റ്യാടി എംഐയുപി സ്കൂൾ പിടിഎ കമ്മിറ്റി ആദരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായാണ് മുൻ സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ കൂടിയായിരുന്ന പുഷ്പനെ ആദരിച്ചത്. സ്കൂൾ പഠന കാലത്ത് വോളിബോൾ സ്റ്റേറ്റ് ക്യാപ്റ്റൻ കൂടിയായിരുന്ന ഇദ്ദേഹം സിആർപിഎഫിൽ കാശ്മീർ ഉൾപ്പെടെ രാജ്യത്തെ ഒട്ടുമിക്ക മേഖലകളിലും ജോലി ചെയ്തിട്ടുണ്ട്.

## Article Content

**കുറ്റ്യാടി: **ടൗണിൽ ട്രാഫിക് നിയന്ത്രിച്ചിരുന്ന ഹോംഗാർഡ് പുഷ്പാംഗദനെ കുറ്റ്യാടി എംഐയുപി സ്കൂൾ പിടിഎ കമ്മിറ്റി ആദരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായാണ് മുൻ സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ കൂടിയായിരുന്ന പുഷ്പനെ ആദരിച്ചത്. സ്കൂൾ പഠന കാലത്ത് വോളിബോൾ സ്റ്റേറ്റ് ക്യാപ്റ്റൻ കൂടിയായിരുന്ന ഇദ്ദേഹം സിആർപിഎഫിൽ കാശ്മീർ ഉൾപ്പെടെ രാജ്യത്തെ ഒട്ടുമിക്ക മേഖലകളിലും ജോലി ചെയ്തിട്ടുണ്ട്.

കുറ്റ്യാടി ടൗണിലെ ട്രാഫിക് നിയന്ത്രിക്കുന്ന ശ്രമകരമായ ജോലിക്കിടയിലും എപ്പോഴും പുഞ്ചിരിച്ചു മാത്രം കാണപ്പെടുന്ന ഇദ്ദേഹം നാട്ടുകാർക്കെല്ലാം സുപരിചിതനാണ്. പാലേരി കുന്നശ്ശേരി സ്വദേശിയാണ്. എംഐയുപി സ്കൂൾ ഹെഡ് മിസ്ട്രസ് പി. ജമീല പുഷ്പാംഗദനെ പൊന്നാട അണിയിച്ചു. 9 വർഷത്തോളം കുറ്റ്യാടി ടൗണിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം തൊട്ടിൽപാലത്ത് ജോലിയിൽ പ്രവേശിച്ചു.

**English Summary:**

The PTA of Kuttiyadi MIUP School honoured Homeguard Pushpangadan for his 9 years of traffic duty in Kuttiyadi town. A former CRPF Head Constable who served in places including Kashmir, and a former state volleyball captain, Pushpangadan is well known for his smiling service. He is a native of Paleri Kunnassery and has now been transferred to Thottilpalam. School Headmistress P. Jameela presented him with a ponnada. The event was part of Independence Day celebrations to recognize exemplary public service.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/378776/kuttiyadi-school-pta-honours-homeguard-pushpangadan)