---
title: "മൂന്നാംകൈയിൽ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; നാലു പേര്‍ക്ക് പരിക്ക്"
english_title: "Thottilpalam Wayanad Road Car Accident Four Injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/378904/thottilpalam-wayanad-road-car-collision-four-injured"
published_at: "2026-08-17T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82ba8c30def_thottilpalam-wayanad-road-car-collision-four-injured.jpg"
keywords: ["Thottilpalam", "Car Accident", "Wayanad Road"]
---

# മൂന്നാംകൈയിൽ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; നാലു പേര്‍ക്ക് പരിക്ക്

> **Lead Summary:** **തൊട്ടില്‍പ്പാലം : **മൂന്നാംകൈ പാലത്തിന് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം. നാലു പേര്‍ക്ക് പരിക്കേറ്റു. ചുരം ഇറങ്ങി കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ചൊക്ലി സ്വദേശികളുടെ കാറും, ചുരം ഭാഗത്തേക്ക് പോവുകയായിരുന്ന ആവള സ്വദേശികളുടെ കാറുമാണ് കൂട്ടിയിടിച്ചത്.

## Article Content

**തൊട്ടില്‍പ്പാലം : **മൂന്നാംകൈ പാലത്തിന് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം. നാലു പേര്‍ക്ക് പരിക്കേറ്റു. ചുരം ഇറങ്ങി കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ചൊക്ലി സ്വദേശികളുടെ കാറും, ചുരം ഭാഗത്തേക്ക് പോവുകയായിരുന്ന ആവള സ്വദേശികളുടെ കാറുമാണ് കൂട്ടിയിടിച്ചത്.

ചൊക്ലി സ്വദേശികളായ രണ്ടു പേര്‍ക്കും ആവള സ്വദേശികളായ രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ പൈക്കളങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർക്ക് ആർക്കും തന്നെ പരിക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

English Summary:

Four people were injured after two cars collided near the 3rd mile bridge on Wayanad Road in Thottilpalam. A car with Chokli residents coming down the ghat towards Kuttiady and a car with Avala residents heading towards the ghat collided. The injured were admitted to a private hospital in Paykalingadi. Authorities said no one sustained serious injuries.

.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/378904/thottilpalam-wayanad-road-car-collision-four-injured)