---
title: "ടൂറിസം പ്രതീക്ഷ; പാലയാട് തുരുത്തി പാലം പ്രവൃത്തി ഉദ്ഘാടനം   "
english_title: "Tourism prospects; Inauguration of Palayad Thuruthi bridge work"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/37911/tourism-prospects-inauguration-of-palayad-thuruthi-bridge-work"
published_at: "2022-04-16T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625afb77129d7_Untitled-2.jpg"
keywords: []
---

# ടൂറിസം പ്രതീക്ഷ; പാലയാട് തുരുത്തി പാലം പ്രവൃത്തി ഉദ്ഘാടനം   

> **Lead Summary:** **കുറ്റ്യാടി : **കേരള സർക്കാർ - ഫിഷറീസ് വകുപ്പ് വഴി നിർവഹണം നടത്തുന്ന, തീരദേശ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 63 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച , മണിയൂർ ഗ്രാമപഞ്ചായത്തിലെ പാലയാട് തുരുത്തി പാലം പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**കുറ്റ്യാടി : **കേരള സർക്കാർ - ഫിഷറീസ് വകുപ്പ് വഴി നിർവഹണം നടത്തുന്ന, തീരദേശ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 63 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച , മണിയൂർ ഗ്രാമപഞ്ചായത്തിലെ പാലയാട് തുരുത്തി പാലം പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു.

പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ച് കാലമേറെയായെങ്കിലും, പ്രവൃത്തി ആരംഭിക്കാൻ സാധിക്കാത്ത അവസ്ഥയിൽ ആയിരുന്നു. തുടർന്ന് നടന്ന ചർച്ചകളിലൂടെ, പാലം പ്രവർത്തിയുടെ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചുകൊണ്ട് കൊണ്ട് നിർമ്മാണം ആരംഭിക്കാൻ പോവുകയാണ്.

മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ,ഹാർബർ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ , പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു. ടൂറിസം രംഗത്ത് ഈ പാലം നിർമ്മാണം വഴി വലിയ ഉണർവ്വ് സൃഷ്ടിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/37911/tourism-prospects-inauguration-of-palayad-thuruthi-bridge-work)