---
title: " കുറ്റ്യാടി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ നാലാമത് ശാഖ താഴെ വടയത്ത് പ്രവർത്തനമാരംഭിച്ചു"
english_title: "Kuttiadi Panchayat Service Cooperative Bank Opens Fourth Branch At Thazhe Vadayam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/379207/kuttiadi-cooperative-bank-new-branch-thazhe-vadayam-inauguration"
published_at: "2026-08-19T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8588a62e0b8_kuttiadi-cooperative-bank-new-branch-thazhe-vadayam-inauguration.jpg"
keywords: ["Kuttiadi Cooperative Bank", "Thazhe Vadayam", "Service Cooperative Bank"]
---

#  കുറ്റ്യാടി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ നാലാമത് ശാഖ താഴെ വടയത്ത് പ്രവർത്തനമാരംഭിച്ചു

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ നാലാമത് ശാഖ താഴെ വടയം ടൗണിൽ പ്രവർത്തനമാരംഭിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ ആണ് പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ കെ.പി. കുഞ്ഞമ്മത്കുട്ടി ലോക്കറിന്റെ ഉദ്ഘാടനവും നിർവഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ പി. സതീഷ് ബാങ്കിലെ നിക്ഷേപ സ്വീകരണ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ നാലാമത് ശാഖ താഴെ വടയം ടൗണിൽ പ്രവർത്തനമാരംഭിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ ആണ് പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ കെ.പി. കുഞ്ഞമ്മത്കുട്ടി ലോക്കറിന്റെ ഉദ്ഘാടനവും നിർവഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ പി. സതീഷ് ബാങ്കിലെ നിക്ഷേപ സ്വീകരണ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.ടി. നഫീസ ബാങ്കിന്റെ സമ്മാന പദ്ധതി നറുക്കെടുപ്പ് നടത്തി.സെക്രട്ടറി കെ. ബീന, യൂണിറ്റ് ഇൻസ്പെക്ടർ എം.എം. മനോജൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ശ്രീജേഷ് ഊരത്ത്, പി.കെ. സബിന, വാർഡ് അംഗം വി.പി. പ്രദീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കക്കട്ട് റൂറൽ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. രവീന്ദ്രൻ, പി.സി. ഷൈജു, പി.കെ. സുരേഷ്, സി.എൻ. ബാലകൃഷ്ണൻ, ടി.കെ. ബിജു, വി.വി. മുഹമ്മദ്, കെ.പി. രവീന്ദ്രൻ, സി. ലത്തീഫ്, എൻ.കെ. ദിനേശൻ എന്നിവരും സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് പി.സി. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ആർ. ഗംഗാധരൻ നന്ദി രേഖപ്പെടുത്തി.താഴെ വടയം മേഖലയിലെ ജനങ്ങൾക്ക് ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുകയാണ് പുതിയ ശാഖയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.

**English Summary**

The fourth branch of Kuttiadi Panchayat Service Cooperative Bank was inaugurated at Thazhe Vadayam town. MLA Parakkal Abdulla inaugurated the new branch, while K.P. Kunjammadkutty inaugurated the locker facility. Assistant Registrar P. Sathish launched the deposit services. Panchayat President T.K. Mohandas presided over the function. Vice President O.T. Nafeesa conducted the prize scheme draw. Bank President P.C. Ravindran welcomed the gathering and Vice President R. Gangadharan delivered the vote of thanks. Various local leaders and cooperative bank officials attended the event.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/379207/kuttiadi-cooperative-bank-new-branch-thazhe-vadayam-inauguration)