---
title: "പി. കൃഷ്ണപിള്ള ദിനാചരണം: തൂണേരിലും മുള്ളൻകുന്നിലും പൊതുസമ്മേളനങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു"
english_title: "P Krishna Pillai Day Observed CPM Rally Mullankunnu Thuneri Meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/379327/p-krishna-pillai-day-observed-cpm-rally-mullankunnu-thuneri-meeting-"
published_at: "2026-08-20T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86b7174e0f0_p-krishna-pillai-day-observed-cpm-rally-mullankunnu-thuneri-meeting.jpg"
keywords: ["P Krishna Pillai", "CPM", "KK Dineshan", "P Mohanan"]
---

# പി. കൃഷ്ണപിള്ള ദിനാചരണം: തൂണേരിലും മുള്ളൻകുന്നിലും പൊതുസമ്മേളനങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു

> **Lead Summary:** **മുുള്ളങ്കുന്ന്: ** പി. കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം നേതൃത്വത്തിൽ മുള്ളൻകുന്നിൽ പ്രകടനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു.

## Article Content

**മുുള്ളങ്കുന്ന്: ** പി. കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം നേതൃത്വത്തിൽ മുള്ളൻകുന്നിൽ പ്രകടനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു.

തൂണേരി ഏരിയ കമ്മിറ്റി അംഗം കെ.ആർ. ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.കെ. സുരേഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ടി. മനോജ്, എ. റഷീദ്, മരുതോങ്കര ലോക്കൽ സെക്രട്ടറി കെ.ഒ. ദിനേശൻ, മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി എന്നിവർ സംസാരിച്ചു.

മുള്ളങ്കുന്ന് ലോക്കൽ സെക്രട്ടറി സി.പി. ബാബുരാജ് സ്വാഗതം പറഞ്ഞു. ഏരിയയിൽ വിവിധ പരിപാടികളോടെ ദിനാചരണം ആചരിച്ചു. ബ്രാഞ്ചുകളിൽ പ്രഭാത് ഭേരി, പതാക ഉയർത്തൽ, പ്രകടനം എന്നിവ നടന്നു. വൈകിട്ട് തൂണേരിയിൽ ബഹുജന പ്രകടനവും പൊതുസമ്മേളനവും ചേർന്നു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കനവത്ത് രവി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പി. ചാത്തു, ജില്ലാ കമ്മിറ്റി അംഗം കുടത്താങ്കണ്ടി സുരേഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി.എച്ച്. മോഹനൻ, കെ.കെ. ദിനേശൻ പുറമേരി, ടി. അനിൽകുമാർ, തൂണേരി ലോക്കൽ സെക്രട്ടറി ടി.പി. രഞ്ജിത്ത്, നെല്ലിയേരി ബാലൻ, ടി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. എ.കെ. അനീഷ് സ്വാഗതം പറഞ്ഞു.

English Summary:

As part of P. Krishna Pillai Day observance, CPM organized rallies and memorial public meetings at Mullankunnu and Thuneri. The Mullankunnu meeting was inaugurated by district secretariat member K.K. Dineshan. At Thuneri, the mass rally and public meeting were inaugurated by state committee member P. Mohanan. Various programs including Prabhat Bheri and flag hoisting were held across branches in the area.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/379327/p-krishna-pillai-day-observed-cpm-rally-mullankunnu-thuneri-meeting-)