---
title: "എങ്ങിനെ വിളമ്പും...? 'ഗ്യാസ് സിലിൻഡർ ശവമഞ്ചവു 'മേന്തി കുറ്റ്യാടിയിൽ  ഹോട്ടൽ ഉടമകളുടെ പ്രതിഷേധം"
english_title: "How to serve ...? Hotel owners protest in Kuttyadi over 'gas cylinder coffin'"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/37933/how-to-serve-hotel-owners-protest-in-kuttyadi-over-gas-cylinder-coffin"
published_at: "2022-04-17T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625b8bb743457_Untitled-1.jpg"
keywords: []
---

# എങ്ങിനെ വിളമ്പും...? 'ഗ്യാസ് സിലിൻഡർ ശവമഞ്ചവു 'മേന്തി കുറ്റ്യാടിയിൽ  ഹോട്ടൽ ഉടമകളുടെ പ്രതിഷേധം

> **Lead Summary:** **കുറ്റ്യാടി : **പാചകവാതക വിലവർധനയിലും ഇന്ധനവിലവർധനയിലും പ്രതിഷേധിച്ച് വേറിട്ട സമരപരിപാടിയുമായി ഹോട്ടൽ ആൻഡ് റെസ്റ്റോറൻറ് അസോസിയേഷൻ കുറ്റ്യാടി യൂണിറ്റ് കമ്മിറ്റി. 'ഗ്യാസ് സിലിൻഡർ ശവമഞ്ചവു'മേന്തിയാണ് പ്രതിഷേധപ്രകടനം നടത്തിയത്.

## Article Content

**കുറ്റ്യാടി : **പാചകവാതക വിലവർധനയിലും ഇന്ധനവിലവർധനയിലും പ്രതിഷേധിച്ച് വേറിട്ട സമരപരിപാടിയുമായി ഹോട്ടൽ ആൻഡ് റെസ്റ്റോറൻറ് അസോസിയേഷൻ കുറ്റ്യാടി യൂണിറ്റ് കമ്മിറ്റി. 'ഗ്യാസ് സിലിൻഡർ ശവമഞ്ചവു'മേന്തിയാണ് പ്രതിഷേധപ്രകടനം നടത്തിയത്.

കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത് അംഗവും അസോസിയേഷൻ മേഖല പ്രസിഡൻറുമായ എ.സി. അബ്ദുൾ മജീദ് ഉദ്ഘാടനംചെയ്തു. ജില്ലാട്രഷറർ ചിക്കീസ് ബഷീർ അധ്യക്ഷനായി. കെ.പി. പവിത്രൻ, റാഫി കണ്ടത്തിൽ, പൂളത്തറ കൃഷ്ണൻ, സജി പാലേരി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/37933/how-to-serve-hotel-owners-protest-in-kuttyadi-over-gas-cylinder-coffin)