---
title: "ബാലികയെ ശല്യം ചെയ്ത കേസ്;  കാവിലുംപാറ സ്വദേശിക്ക് മൂന്നര വർഷം കഠിന തടവും പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി"
english_title: "Nadapuram POCSO Court Three And Half Years Jail For Molesting Minor Girl"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/379500/nadapuram-pocso-court-sentence-minor-girl-harassment-case"
published_at: "2026-08-21T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a88320f81ee6_nadapuram-pocso-court-sentence-minor-girl-harassment-case.jpg"
keywords: ["POCSO Case", "Nadapuram Court", "Child Harassment Case"]
---

# ബാലികയെ ശല്യം ചെയ്ത കേസ്;  കാവിലുംപാറ സ്വദേശിക്ക് മൂന്നര വർഷം കഠിന തടവും പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി

> **Lead Summary:** **നാദാപുരം: **ബാലികയെ പിക്കപ്പ് വാനിലും ഫോണിലൂടെയും നിരന്തരം ശല്യപ്പെടുത്തിയ കേസിൽ പ്രതിക്ക് മൂന്നര വർഷം കഠിന തടവും 7500 രൂപ പിഴയും ശിക്ഷ വിധിച്ചു. നാദാപുരം പോക്സോ കോടതിയുടേതാണ് വിധി. കാവിലുംപാറ കാര്യാട്ട് മണിയാലം കണ്ടി സബാബ് ആണ് കേസിൽ ശിക്ഷിക്കപ്പെട്ടത്.

## Article Content

**നാദാപുരം: **ബാലികയെ പിക്കപ്പ് വാനിലും ഫോണിലൂടെയും നിരന്തരം ശല്യപ്പെടുത്തിയ കേസിൽ പ്രതിക്ക് മൂന്നര വർഷം കഠിന തടവും 7500 രൂപ പിഴയും ശിക്ഷ വിധിച്ചു. നാദാപുരം പോക്സോ കോടതിയുടേതാണ് വിധി. കാവിലുംപാറ കാര്യാട്ട് മണിയാലം കണ്ടി സബാബ് ആണ് കേസിൽ ശിക്ഷിക്കപ്പെട്ടത്.

നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ആണ് കേസ് പരിഗണിച്ച് വിധി പ്രസ്താവിച്ചത്. കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് സ്വദേശിനിയായ പരാതിക്കാരിയെ പ്രതി തന്റെ പിക്കപ്പ് വാഹനത്തിൽ കയറ്റി കൊണ്ടുപോകവേ ലൈംഗിക ഉദ്ദേശത്തോടെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് പല ദിവസങ്ങളിലായി ഫോണിലൂടെയും വീട്ടിലെത്തിയും ലൈംഗികാക്രമണത്തിന് ശ്രമിച്ചെന്നും പെരുമാറിയെന്നുമാണ് കേസ്. 2024 ഏപ്രിൽ 22-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹനത്തിൽ വെച്ചുണ്ടായ ദുരനുഭവത്തിനും തുടർന്നുള്ള ഫോൺ ശല്യത്തിനും പിന്നാലെ പെൺകുട്ടി തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കേസിന്റെ വിസ്താര വേളയിൽ പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തൊട്ടിൽപ്പാലം സബ് ഇൻസ്പെക്ടർമാരായ വിഷ്ണു എം.പി., എ. അൻവർ ഷാ, എ.എസ്.ഐ. സീമ വി.കെ. എന്നിവരാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

English Summary:

Nadapuram POCSO Fast Track Special Court Judge Devan K Menon sentenced Kavilumpara resident Sabab (43) to three and a half years rigorous imprisonment and Rs 7500 fine for harassing a minor girl. The case was that he attempted to harass the complainant, a native of Karingad, while taking her in his pickup vehicle and later harassed her over phone and at home. Case was registered on complaint at Thottilpalam police station in April 2024.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/379500/nadapuram-pocso-court-sentence-minor-girl-harassment-case)