---
title: "തിനൂർ - മോന്തോമ്മൽ മള്ഹറുൽ ഉലൂം മദ്റസയുടെ ഇരുപതാം വാർഷികവും നബിദിനാഘോഷവും തുടങ്ങി"
english_title: "Thinoor Monthommal Malharul Uloom Madrasa 20th Anniversary And Nabidinam Celebration Started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/380269/thinoor-monthommal-madrasa-20th-anniversary-nabidinam-kakkattil"
published_at: "2026-08-28T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91b19dbf7d9_thinoor-monthommal-madrasa-20th-anniversary-nabidinam-kakkattil.jpg"
keywords: ["[Kakkattil News", "Madrasa Anniversary", "Nabidinam Celebration"]
---

# തിനൂർ - മോന്തോമ്മൽ മള്ഹറുൽ ഉലൂം മദ്റസയുടെ ഇരുപതാം വാർഷികവും നബിദിനാഘോഷവും തുടങ്ങി

> **Lead Summary:** കക്കട്ടിൽ: തിനൂർ - മോന്തോമ്മൽ മള്ഹറുൽ ഉലൂം മദ്റസയുടെ ഇരുപതാം വാർഷികവും നബിദിനാഘോഷവും തുടക്കമായി. പരിപാടിയുടെ ഭാഗമായി നടന്ന സ്വലാത്ത് വാർഷികം സയ്യിദ് സനാഉള്ള ബാ അലവി പാനൂർ ഉദ്‌ഘാടനം ചെയ്തു.

## Article Content

കക്കട്ടിൽ: തിനൂർ - മോന്തോമ്മൽ മള്ഹറുൽ ഉലൂം മദ്റസയുടെ ഇരുപതാം വാർഷികവും നബിദിനാഘോഷവും തുടക്കമായി. പരിപാടിയുടെ ഭാഗമായി നടന്ന സ്വലാത്ത് വാർഷികം സയ്യിദ് സനാഉള്ള ബാ അലവി പാനൂർ ഉദ്‌ഘാടനം ചെയ്തു.

മഹല്ല് ഖാസി ഫൈസൽ ഫൈസി പൊഴുതന പ്രഭാഷണം നടത്തി. മഹല്ല് വൈസ് പ്രസിഡന്റ് ടി.പി ആമത് അധ്യക്ഷനായി. ഹുസ്സൈൻ ഇർഫാനി, ശരീഫ് മുസ്‌ലിയാർ, മുഹമ്മദ് റഹ്മാനി, വി.കെ മുജീബ്, അമ്മദ് എൻ.പി, മണലിൽ അഹമ്മദ് ഹാജി, ബഷീർ ഹാജി, എൻ.പി നിസാർ, ഹാഫിള് റിഷാൻ റഷീദ്, പി ഹാരിസ് പങ്കെടുത്തു.

വർണാഭമായ നബിദിന റാലി നടന്നു. മഹല്ല് ഖാസി ഫൈസൽ ഫൈസി, പ്രസിഡന്റ് ഹാരിസ് റഹ്മാനി തിനൂർ, ട്രഷറർ മണലിൽ കുഞ്ഞബ്ദുല്ല, മദ്‌റസാ ഉസ്താദുമാരായ ഹുസൈൻ ഇർഫാനി, മൊയ്തു മുസ്‌ലിയാർ, മുഹമ്മദ് മാമ്പ്ര, മൊയ്തു മൗലവി തുടങ്ങിയവർ നേതൃത്വം നൽകി.

**English Summary:**

20th anniversary and Nabidinam celebration of Thinoor-Monthommal Malharul Uloom Madrasa started at Kakkattil. Swalath anniversary as part of program was inaugurated by Syed Sanaullah Ba Alavi Panoor. Mahallu Qazi Faisal Faizi Pozhuthana delivered speech. Mahallu Vice President TP Ahamath chaired. Hussain Irfani, Shareef Musliyar, Muhammed Rahmani and others attended. Colourful Nabidinam rally held led by Mahallu Qazi Faisal Faizi, President Harris Rahmani Thinoor, Treasurer Manalil Kunjabdulla and Madrasa teachers Hussain Irfani, Moythu Musliyar, Muhammed Mambra, Moythu Mou

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/380269/thinoor-monthommal-madrasa-20th-anniversary-nabidinam-kakkattil)