---
title: "കുറ്റ്യാടിയിൽ കെ.എസ്.ആർ.ടി.സി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്കേറ്റു"
english_title: "KSRTC Bus Hits Auto Rickshaw Kuttiady Vadakara Road Three Injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/380518/ksrtc-bus-auto-collision-kuttiady-vadakara-three-injured"
published_at: "2026-08-31T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a951267d09f3_ksrtc-bus-auto-collision-kuttiady-vadakara-three-injured.jpg"
keywords: ["Kuttiady Accident", "KSRTC Bus Accident", "Vadakara Road Accident"]
---

# കുറ്റ്യാടിയിൽ കെ.എസ്.ആർ.ടി.സി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്കേറ്റു

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി - വടകര റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10:30-നായിരുന്നു അപകടം. എതിർദിശയിൽ നിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി - വടകര റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10:30-നായിരുന്നു അപകടം. എതിർദിശയിൽ നിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

മരുതോങ്കര ആലിൽ പള്ളത്തിൽ അനിൽ (47), ഭാര്യ ഷൈനി (37), നീലേച്ചുകുന്ന് സ്വദേശി വി.പി. പവിത്രൻ (50) എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാരും കുറ്റ്യാടി പോലീസും ചേർന്നാണ് പരിക്കേറ്റവരെ ഉടൻതന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .

ഇതിൽ സാരമായി പരിക്കേറ്റ അനിലിനെയും ഷൈനിയെയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബസിന്റെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.

English Summary:

Three injured after KSRTC bus collided with auto rickshaw coming from opposite direction on Kuttiady-Vadakara road. Injured identified as auto driver Anil (47) from Maruthonkara Aalil Pallathil, wife Shaini (37), and V.P. Pavithran (50) from Neelechukunnu. Accident occurred last night at 10:30 pm. Locals and Kuttiady police admitted injured to Kuttiady Taluk Hospital. Seriously injured Anil and Shaini later shifted to Kozhikode Medical College Hospital. Eyewitnesses said speeding of bus caused accident.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/380518/ksrtc-bus-auto-collision-kuttiady-vadakara-three-injured)