---
title: "കസ്തൂരിരംഗൻ കരട് റിപ്പോർട്ട്: കാവിലുംപാറയിൽ ജനകീയ കൺവെൻഷൻ"
english_title: "Kasturirangan Report Kavilumpara Public Convention Resolution"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/380636/kasturirangan-draft-report-kavilumpara-public-convention-protest"
published_at: "2026-09-01T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a964b53de137_kasturirangan-draft-report-kavilumpara-public-convention-protest.jpg"
keywords: ["Kasturirangan Report", "Thottilpalam News", "ESA Notification"]
---

# കസ്തൂരിരംഗൻ കരട് റിപ്പോർട്ട്: കാവിലുംപാറയിൽ ജനകീയ കൺവെൻഷൻ

> **Lead Summary:** **തൊട്ടിൽപ്പാലം: **കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കസ്തൂരിരംഗൻ കരട് റിപ്പോർട്ടിന്റെ നിജസ്ഥിതി മനസ്സിലാക്കുന്നതിനും ഭാവി പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി കാവിലുംപാറയിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. കാവിലുംപാറ പഞ്ചായത്ത് 2013-ൽ സമർപ്പിച്ച ഭൂപടത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പരിസ്ഥിതിലോല പ്രദേശങ്ങൾ (ഇ.എസ്.എ) നിർണ്ണയിച്ച് നടപ്പാക്കാൻ അനുവദിക്കുകയുള്ളൂ എന്ന് കൺവെൻഷനിൽ പ്രമേയം പാസാക്കി.

## Article Content

**തൊട്ടിൽപ്പാലം: **കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കസ്തൂരിരംഗൻ കരട് റിപ്പോർട്ടിന്റെ നിജസ്ഥിതി മനസ്സിലാക്കുന്നതിനും ഭാവി പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി കാവിലുംപാറയിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. കാവിലുംപാറ പഞ്ചായത്ത് 2013-ൽ സമർപ്പിച്ച ഭൂപടത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പരിസ്ഥിതിലോല പ്രദേശങ്ങൾ (ഇ.എസ്.എ) നിർണ്ണയിച്ച് നടപ്പാക്കാൻ അനുവദിക്കുകയുള്ളൂ എന്ന് കൺവെൻഷനിൽ പ്രമേയം പാസാക്കി.

ഈ മാസം 10-നകം പഞ്ചായത്തിലെ മുഴുവൻ ഗ്രാമസഭകളും വിളിച്ചുചേർക്കാനും വാർഡ് തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ച് ജനങ്ങളുടെ പരാതികളും വിയോജിപ്പുകളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കാനും കൺവെൻഷൻ തീരുമാനിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് മേഖല പൊയിൽപറമ്പത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

കരട് വിജ്ഞാപനം പൂർണ്ണമായും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ മുഴുവൻ ആളുകളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് രജിസ്റ്റേർഡ് തപാലിലും ഇമെയിൽ വഴിയും സന്ദേശങ്ങൾ അയക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭ്യർത്ഥിച്ചു.

കൺവെൻഷനിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബോബി മുകന്തോട്ടം സ്വാഗതം ആശംസിച്ചു. തുടർന്ന് വിവിധ സാമൂഹിക-രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് പി. ജി. ജോർജ്ജ്, ഫാ. ജോസഫ് കുഴികോട്ടുമന, ജില്ലാ പഞ്ചായത്ത് അംഗം രാധിക ചിറയിൽ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. എം. റോയ്, പി. സുരേന്ദ്രൻ, പി. ജി. സത്യനാഥൻ, എ. ആർ. വിജയൻ, രവീന്ദ്രൻ കാപ്പിത്തോട്ടത്തിൽ, ഫാ. എബിൻ, ജോയ് കണ്ണഞ്ചിറ, സോജൻ ആലക്കൽ, പി. ജെ. ജോസ് എന്നിവർ സംസാരിച്ചു.

**English Summary:**

A public convention was held at Kavilumpara, Thottilpalam, regarding the Kasturirangan draft report issued by the Union Ministry of Environment and Forests. The convention resolved that the Environmentally Sensitive Area (ESA) status should only be implemented based on the 2013 map submitted by the Kavilumpara Grama Panchayat. Panchayat President Mekhala Poylparambath presided over the event, urging all residents to send emails and registered letters to the Ministry demanding the withdrawal of the draft notification. Grama Sabhas will be convened before the 10th to register formal protests.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/380636/kasturirangan-draft-report-kavilumpara-public-convention-protest)