---
title: "മുണ്ടക്കുറ്റിയിലെ തേക്കുമരങ്ങൾ മുറിച്ചുകടത്തിയ കേസ്; ജെ.സി.ബി. ഡ്രൈവർ അറസ്റ്റിൽ"
english_title: "Kuttiyadi Maruthonkara Teak Trees Cutting Case One More Arrested JCB Driver"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/380677/maruthonkara-teak-trees-cutting-case-jcb-driver-arrested"
published_at: "2026-09-01T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a967cd8c2eac_maruthonkara-teak-trees-cutting-case-jcb-driver-arrested.jpg"
keywords: ["Maruthonkara", "Teak Trees Smuggling", "JCB Driver Arrested"]
---

# മുണ്ടക്കുറ്റിയിലെ തേക്കുമരങ്ങൾ മുറിച്ചുകടത്തിയ കേസ്; ജെ.സി.ബി. ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** **മരുതോങ്കര: ** മുണ്ടക്കുറ്റിയിൽ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ തേക്കുമരങ്ങൾ മുറിച്ചുകടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മരം പിഴുതെടുക്കാൻ ഉപയോഗിച്ച ജെ.സി.ബി.യുടെ ഡ്രൈവറും തമിഴ്നാട് സ്വദേശിയുമായ ദിനേശനെയാണ് എസ്.ഐ. എസ്. പി. സുഹൈൽ അറസ്റ്റ് ചെയ്തത്.

## Article Content

**മരുതോങ്കര: ** മുണ്ടക്കുറ്റിയിൽ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ തേക്കുമരങ്ങൾ മുറിച്ചുകടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മരം പിഴുതെടുക്കാൻ ഉപയോഗിച്ച ജെ.സി.ബി.യുടെ ഡ്രൈവറും തമിഴ്നാട് സ്വദേശിയുമായ ദിനേശനെയാണ് എസ്.ഐ. എസ്. പി. സുഹൈൽ അറസ്റ്റ് ചെയ്തത്.

ഇതോടെ ഈ മരംമുറിക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി ഉയർന്നു. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ. വ്യക്തമാക്കി.

English Summary:

One more arrested in case of smuggling teak trees from land under Irrigation Department at Mundakkutty in Maruthonkara panchayat, Kuttiyadi. SI S P Suhail arrested Dinesh, a native of Tamil Nadu and driver of JCB used to uproot trees. Six people have been arrested so far in tree cutting case. SI said application has been filed to take those in remand in case into custody.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/380677/maruthonkara-teak-trees-cutting-case-jcb-driver-arrested)