---
title: "കരുതലിന്റെ കൈത്താങ്ങ്; വിശ്വനാഥൻ നായരുടെ സ്മരണയ്ക്കായി പാലിയേറ്റീവ് യൂണിറ്റിന് ചികിത്സാ ഉപകരണങ്ങൾ കൈമാറി"
english_title: "Velam Theekuni Viswanathan Nair Memorial Family Donates Cot Wheelchair Air Bed Suraksha Palliative Care"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/381236/velam-theekuni-viswanathan-nair-family-donation-suraksha-palliative-care-"
published_at: "2026-09-05T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9be3223aa67_velam-theekuni-viswanathan-nair-family-donation-suraksha-palliative-care.jpg"
keywords: ["Viswanathan Nair Theekuni", "Suraksha Palliative Care", "Medical Equipment Donation"]
---

# കരുതലിന്റെ കൈത്താങ്ങ്; വിശ്വനാഥൻ നായരുടെ സ്മരണയ്ക്കായി പാലിയേറ്റീവ് യൂണിറ്റിന് ചികിത്സാ ഉപകരണങ്ങൾ കൈമാറി

> **Lead Summary:** **വേളം: **തീക്കുനി ചെറിയ പാതിരിക്കോട്ട് പരേതനായ വിശ്വനാഥൻ നായരുടെ സ്മരണയ്ക്കായി കുടുംബം വാങ്ങി നൽകിയ കട്ടിൽ, വീൽചെയർ, എയർ ബെഡ് ഉൾപ്പെടെയുള്ള ചികിത്സാ ഉപകരണങ്ങൾ സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി. കേരള ബാങ്ക് ചെയർമാൻ പി. മോഹനൻ ചടങ്ങിൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

## Article Content

**വേളം: **തീക്കുനി ചെറിയ പാതിരിക്കോട്ട് പരേതനായ വിശ്വനാഥൻ നായരുടെ സ്മരണയ്ക്കായി കുടുംബം വാങ്ങി നൽകിയ കട്ടിൽ, വീൽചെയർ, എയർ ബെഡ് ഉൾപ്പെടെയുള്ള ചികിത്സാ ഉപകരണങ്ങൾ സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി. കേരള ബാങ്ക് ചെയർമാൻ പി. മോഹനൻ ചടങ്ങിൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

സുരക്ഷാ പാലിയേറ്റീവ് കെയർ യൂണിറ്റ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പി. മോഹനൻ പറഞ്ഞു. വിശ്വനാഥൻ നായരുടെ ഓർമയ്ക്കായി കുടുംബം നൽകിയ ഈ സഹായം നിരവധി രോഗികൾക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ വിശ്വനാഥൻ നായരുടെ മക്കളായ അധ്യാപിക സുചിത്ര, സതീശൻ, സുരേഷ് എന്നിവർ പങ്കെടുത്തു. സുരക്ഷാ പാലിയേറ്റീവ് പ്രവർത്തകരായ കെ.പി. ഷാജു, മിത്തൽ ചാത്തു, ടി.വി. മനോജൻ, ഇ.കെ. നാണു, ടി.പി.കെ. ബാലകൃഷ്ണൻ, കുടത്തിങ്കൽ രാജൻ, എം.എം. ചാത്തു, കെ.പി. ബാലൻ, വി.പി. രാജേഷ് തുടങ്ങിയവരും സംസാരിച്ചു.

English Summary:

Medical equipment including cot, wheelchair and air bed donated by family in memory of late Viswanathan Nair of Theekuni Cheriya Pathirikkottu was handed over to Suraksha Pain and Palliative Care Unit at Velam. Kerala Bank Chairman P Mohanan received equipment at function and said activities of Suraksha Palliative Care Unit are exemplary and help will provide great relief to many patients.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/381236/velam-theekuni-viswanathan-nair-family-donation-suraksha-palliative-care-)