---
title: "മരുതോങ്കര മുണ്ടക്കുറ്റി മരം കൊള്ള: വനം വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്"
english_title: "Maruthonkara Mundakkutty Illegal Tree Felling Youth Congress Demands Probe Meets Forest Minister Shibu Baby John"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/381253/maruthonkara-mundakkutty-illegal-teak-tree-felling-youth-congress-meets-forest-minister-probe-demand-"
published_at: "2026-09-05T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bfef51033c_maruthonkara-mundakkutty-illegal-teak-tree-felling-youth-congress-meets-forest-minister-probe-demand-.jpg"
keywords: ["Maruthonkara Tree Felling", "Mundakkutty Teak Theft", "Youth Congress Nadapuram", "Shibu Baby John Forest Minister"]
---

# മരുതോങ്കര മുണ്ടക്കുറ്റി മരം കൊള്ള: വനം വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

> **Lead Summary:** **കുറ്റ്യാടി : **മരുതോങ്കര മുണ്ടക്കുറ്റിയിൽ കനാൽ പാലത്തത്തിന് സമീപം ജല സേചന വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് പതിനഞ്ചോളം വരുന്ന വിലപ്പിടിപ്പുള്ള തേക്ക് മരങ്ങളും മറ്റ് പടു മരങ്ങളും ഇരുട്ടിന്റെ മറവിൽ മുറിച്ചു കടത്തിയ സംഭവത്തിൽ വനം, വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ നേരിൽ കണ്ട് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി.

## Article Content

**കുറ്റ്യാടി : **മരുതോങ്കര മുണ്ടക്കുറ്റിയിൽ കനാൽ പാലത്തത്തിന് സമീപം ജല സേചന വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് പതിനഞ്ചോളം വരുന്ന വിലപ്പിടിപ്പുള്ള തേക്ക് മരങ്ങളും മറ്റ് പടു മരങ്ങളും ഇരുട്ടിന്റെ മറവിൽ മുറിച്ചു കടത്തിയ സംഭവത്തിൽ വനം, വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ നേരിൽ കണ്ട് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി.

ജല സേചന വകുപ്പിന്റെ ഭൂമിയിൽ അനുവാദമില്ലാതെ അധിക്രമിച്ചു കയറിയണ് പ്രദേശത്തെ ഏതാനും സാമൂഹ്യ ദ്രോഹികൾ കേട്ട് കേൾവി പോലുമില്ലാത്ത മരം കൊള്ള നടത്തിയിരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ്‌ നേതാക്കൾ മന്ത്രിയെ ധരിപ്പിച്ചു

പോലീസിന്റെ ജാഗ്രതപരമായ നീക്കത്തെ തുടർന്ന് മരം കൊള്ളയിൽ ഉൾപ്പെട്ട ആറോളം പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും ഇനിയും ഒരുപാട് പേർ ഇതിന്റെ കണ്ണികളായി അറസ്റ്റ് ചെയ്യപ്പെടാനുണ്ടെന്നും അവർക്ക് നിലവിലെ അന്വേഷണ സംഘം രാഷ്ട്രീയ പിൻബലത്തോടെ ഒത്തശ ചെയ്യുന്നതായും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാൻ സാധിക്കുകയില്ലെന്നും പോലീസിന്റെ അന്വേഷണം കാര്യ ക്ഷമമായി ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടുന്നത് വരെ യൂത്ത് കോൺഗ്രസ്‌ ശക്തമായ പോരാട്ടം നടത്തിമെന്നും മറ്റ് സമര പരിപാടികൾ ആലോചിക്കുമെന്നും യുത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ്‌ അനസ് നങ്ങാണ്ടി പറഞ്ഞു.

യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അഖിലാ മര്യാട്ട്, അർജ്ജുൻ കായക്കൊടി, പി. സാജിദ് മാസ്റ്റർ,ഡോൺ കെ തോമസ്, ഫൈസൽ മാസ്റ്റർ, ജസീർ ടി. പി,ഷിജിൻ ലാൽ സി. എസ്,ഫിറോസ് ചള്ളയിൽ, മനീഷ് കരുകുളം, ഷിനാജ് നരിപ്പറ്റ,സഹീർ തുടങ്ങിയവർ സംബന്ധിച്ചു.

English Summary:

Youth Congress Nadapuram constituency committee met Forest and Wildlife Minister Shibu Baby John demanding comprehensive probe into illegal felling of around 15 valuable teak and other trees from Irrigation Department land near canal bridge at Mundakkutty in Maruthonkara. They alleged anti-social elements trespassed and carried out unprecedented loot. Police arrested six but many more links remain and current probe team is allegedly helping them with political backing. Youth Congress warned of strong agitation till all accused are caught.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/381253/maruthonkara-mundakkutty-illegal-teak-tree-felling-youth-congress-meets-forest-minister-probe-demand-)