---
title: "പ്രകൃതിയോട് ഇണങ്ങിനിന്ന് ഭിന്നശേഷി കുട്ടികള്‍; 'മരച്ചങ്ങാതി' പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കം"
english_title: "Kuttyadi Marachangathi Project Third Phase Begins Kunnummal BRC Stories Homes CSR"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/381671/kuttyadi-marachangathi-project-third-phase-kunnummal-brc-tribute"
published_at: "2026-09-08T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fca95a10ab_kuttyadi-marachangathi-project-third-phase-kunnummal-brc-tribute.jpg"
keywords: ["Marachangathi Project", "Kunnummal BRC", "Stories Homes CSR", "Tribute Project Kerala"]
---

# പ്രകൃതിയോട് ഇണങ്ങിനിന്ന് ഭിന്നശേഷി കുട്ടികള്‍; 'മരച്ചങ്ങാതി' പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കം

> **Lead Summary:** **കുറ്റ്യാടി : **കുന്നുമ്മല്‍ ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളെ പ്രകൃതിയോട് അടുപ്പിക്കുന്ന 'മരച്ചങ്ങാതി' പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. ഫര്‍ണിച്ചര്‍, ഡെക്കോര്‍ ബ്രാന്‍ഡായ സ്റ്റോറീസ് ഹോംസിന്റെ സി.എസ്.ആര്‍. പങ്കാളിത്തത്തോടെ സഹിര്‍ സ്റ്റോറിസ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന 'ട്രിബ്യൂട്ട് പദ്ധതിയുമായി സഹകരിച്ചാണ് ഈ ഘട്ടം നടപ്പാക്കുന്നത്.

## Article Content

**കുറ്റ്യാടി : **കുന്നുമ്മല്‍ ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളെ പ്രകൃതിയോട് അടുപ്പിക്കുന്ന 'മരച്ചങ്ങാതി' പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. ഫര്‍ണിച്ചര്‍, ഡെക്കോര്‍ ബ്രാന്‍ഡായ സ്റ്റോറീസ് ഹോംസിന്റെ സി.എസ്.ആര്‍. പങ്കാളിത്തത്തോടെ സഹിര്‍ സ്റ്റോറിസ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന 'ട്രിബ്യൂട്ട് പദ്ധതിയുമായി സഹകരിച്ചാണ് ഈ ഘട്ടം നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികളുടെ വീടുകൾ ഉൾപ്പെടെ കുന്നുമ്മൽ ബി.ആര്‍.സി. പരിധിയിലെ മുഴുവൻ ഭിന്നശേഷി കുട്ടികളുടെ വീടുകളിലും ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും.

വിദ്യാർത്ഥിനിയായ ഫായിസ മുനിറിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീജേഷ് ഊരത്ത് ഫലവൃക്ഷത്തൈ നട്ട് മൂന്നാംഘട്ടത്തിന് തുടക്കം കുറിച്ചു.

വാര്‍ഡ് മെമ്പര്‍ നസിറ ഫൈസല്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുുന്നുമ്മല്‍ ബി.ആര്‍.സി. പ്രോജക്ട് കോഡിനേറ്റര്‍ ഇ.പി. മുഹമ്മദലി, ട്രിബ്യൂട്ട് സ്റ്റേറ്റ് കോഡിനേറ്റര്‍ റസില ജാസ്സിന്‍, സി.ആര്‍.സി.സി.മാരായ പി. പ്രമോദ്, കെ.പി. മുഹമ്മദ് റാഫി, കെ.പി. മുഹമ്മദലി, നൈസാം തറോപ്പൊയില്‍, കെ. ഉഷ, കെ.സി. സുനില്‍ കുമാര്‍, ഷാജി സെബാസ്റ്റ്യന്‍, ആഷ്ടി ടി. സൂരജ് തുടങ്ങിയവർ സംസാരിച്ചു.

English Summary:

Kuttyadi third phase of Marachangathi project started under leadership of Kunnummal BRC to bring specially abled students closer to nature and environment. Third phase being implemented in collaboration with Tribute project implemented by Sahir Stories Foundation with CSR partnership of furniture decor brand Stories Homes. As part of project fruit saplings will be planted in all houses of differently abled children under Kunnummal BRC including children receiving home based education. At function held at student Fayisa Munira's house Grama Panchayat Health Education Standing Committee Chairman Sreejesh Oorath planted fruit sapling and inaugurated third phase. Ward member Nasira Faisal presided. Kunnummal BRC Project Coordinator E P Muhammadali Tribute State Coordinator Rasila Jassin CRCCs P Pramod K P Muhammad Rafi K P Muhammadali Naisam Tharoppoyil K Usha K C Sunil Kumar Shaji Sebastian Ashty T Suraj and others spoke.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/381671/kuttyadi-marachangathi-project-third-phase-kunnummal-brc-tribute)