---
title: "സ്നേഹാദരം; ചാനിയംകടവ് പുഴയിൽ രക്ഷാപ്രവർത്തനം, കുറ്റ്യാടിയിൽ യുവാക്കളെ ആദരിച്ച് ജനകീയ ദുരന്തനിവാരണ സേന"
english_title: "Kuttiyadi Team Janakeeya Disaster Management Honors Youths Rescue Operation Chaniyamkadavu"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/381782/kuttiyadi-disaster-management-team-honors-youths-rescue-operation-chaniyamkadavu-"
published_at: "2026-09-09T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0faced3f76_kuttiyadi-disaster-management-team-honors-youths-rescue-operation-chaniyamkadavu.jpg"
keywords: ["Chaniyamkadavu Rescue", "Kuttiyadi Police", "Janakeeya Disaster Management"]
---

# സ്നേഹാദരം; ചാനിയംകടവ് പുഴയിൽ രക്ഷാപ്രവർത്തനം, കുറ്റ്യാടിയിൽ യുവാക്കളെ ആദരിച്ച് ജനകീയ ദുരന്തനിവാരണ സേന

> **Lead Summary:** **കുറ്റ്യാടി: ** ചാനിയംകടവ് പുഴയിൽ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയ യുവാക്കൾക്ക് ടീം ജനകീയ ദുരന്തനിവാരണ സേന കുറ്റ്യാടിയുടെ നേതൃത്വത്തിൽ സ്നേഹാദരം നൽകി.

## Article Content

**കുറ്റ്യാടി: ** ചാനിയംകടവ് പുഴയിൽ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയ യുവാക്കൾക്ക് ടീം ജനകീയ ദുരന്തനിവാരണ സേന കുറ്റ്യാടിയുടെ നേതൃത്വത്തിൽ സ്നേഹാദരം നൽകി.

കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം ചാനിയംകടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ പേരാമ്പ്ര സ്വദേശിയെ രക്ഷിക്കാൻ നേതൃത്വം നൽകിയ നിധിനെയും പ്രജീഷിനെയുമാണ് ചടങ്ങിൽ ആദരിച്ചത്.

ദുരന്തനിവാരണ സേന ചെയർമാൻ മുത്തലിബ് ചെറിയകുമ്പളം ചടങ്ങിൽ അധ്യക്ഷനായി. കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ വി.എം. ജയൻ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് ഒ.ടി. നഫീസ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീജേഷ് ഊറത്ത്, വാർഡ് അംഗം സരീന ഫൈസൽ, ഷീജില മഹേഷ്, ഫാത്തിമ നാസർ, സരീന ഫൈസൽ, വി.പി. സുഫൈ, യാസർ കള്ളാട്, ഒ.ടി. കുറ്റ്യാടി, ഹാഫിസ് പോന്നേരി, അജ്മൽ കേളോത്ത്, ഷംസീർ, പ്രജീഷ് കനാല, മുജീബ് മഠത്തിൽ, ആദിത്ത് കള്ളാട്, ആബിദ് എന്നിവർ സംസാരിച്ചു.

**English Summary:**

Team Janakeeya Disaster Management Kuttiyadi honored youths Nithin and Prajeesh for their heroic rescue operation in the Chaniyamkadavu river. The duo risked their lives to save a Perambra native who jumped into the river from the Chaniyamkadavu bridge. The felicitation event was inaugurated by Kuttiyadi Panchayat President T.K. Mohandas, with Disaster Management Team Chairman Muthalib Cheriyakumbalam presiding over the function. Kuttiyadi Police Inspector V.M. Jayan attended as the chief guest along with various local representatives

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/381782/kuttiyadi-disaster-management-team-honors-youths-rescue-operation-chaniyamkadavu-)